മലയാള സീരിയൻ നടിയുടെ അപ്രതീക്ഷിത വിടവാങ്ങൽ.​ ഗർഭസ്ഥശിശുവിനെ രക്ഷപ്പെടുത്തി.തിരുവനന്തപുരത്ത് ഇത് മൂന്നാമത്തെ മരണം.

തിരുവനന്തപുരം :കുടുംബ പ്രേക്ഷകരെ ആകർഷിച്ച സൂര്യകാന്തി എന്ന സീരിയലിലെ നടി ഡോക്ടർ പ്രിയയാണ് അപ്രതീക്ഷിതമായി വിട പറഞ്ഞത് . എട്ടു മാസം ഗർഭിണിയായിരുന്ന അവർ ചികിത്സക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് മരണപ്പെട്ടത് . പക്ഷെ കുഞ്ഞിനെ രക്ഷപ്പെടുത്തി . കുഞ്ഞിപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലാണ് . നിരവധി സീരിയലുകളിലും , ആൽബങ്ങളിലും ശ്രദ്ധ നേടിയ പ്രിയ പഠന ആവശ്യങ്ങൾക്കായി അഭിനയത്തിൽ നിന്നും താത്കാലികമായി ഇടവേള എടുത്തിരുന്നു ,മരണ വിവരം അറിഞ്ഞു നിരവധി പേർ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് എത്തുകയാണ് . ഇന്ന് രാവിലെ നടൻ കിഷോർസത്യയാണ് മരണവിവരം ഫേസ്ബുക്കിലൂടെ എല്ലാവരെയും അറിയിച്ചത് .

തിരുവന്തപുരത്തു നിന്നും ഇത് മൂന്നാമത്തെ അപ്രതീക്ഷിത നഷ്ടമാണ് സീരിയൽ മേഖലക്ക് ഉണ്ടായത്. ഈ കഴിഞ്ഞ ഓഗസ്റ്റ് 31ന് നടി അപർണനായരെ തിരുവന്തപുരത്തെ സ്വവസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു . രണ്ടു മാസത്തിനു ശേഷം ഒക്ടോബർ 30 ന്
നടി രഞ്ജുഷമേനോൻ തിരുവന്തപുരത്തെ ശ്രീകാര്യത്തെ വസതിയിൽ മരണപെട്ടു . രണ്ടു ദിവസത്തിന് ശേഷം വീണ്ടുമൊരു മരണം കൂടി സീരിയൽ മേഖലയ്ക്ക് ഉണ്ടായിരിക്കുന്നു . നടി പ്രിയയുടെ വിടവാങ്ങൽ നിരവധി സീരിയലുകളിൽ ഒപ്പം അഭിനയിച്ച കിഷോർ സത്യയാണ് അറിയിച്ചത് .

കിഷോറിന്റെ പോസ്റ്റ് ഇങ്ങനെ

മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപ്പെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയസ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്‌നേഹ കൂട്ടാളിയായി നിന്ന ഭർത്താവിന്റെ വേദന. ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും…. വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി….മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു….ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ… രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുമ്പ് അടുത്ത ഒന്നുകൂടി…. 35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല…ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയേയും എങ്ങനെ കരകയറ്റും… അറിയില്ല…. അവരുടെ മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ….

Read Also : രാഹുൽ​ഗാന്ധി, ശശി തരൂർ,സീതാറാം യെച്ചൂരി തുടങ്ങിയവരുടെ ഫോൺ ചോർത്തലിന് പിന്നിൽ പെ​ഗാസസ് ആണോ ? 2021 ജൂണിൽ മാധ്യമപ്രവർത്തകർ തുറന്നിട്ട കുടത്തിലെ ഭൂതം വീണ്ടും വാർത്തകളിൽ‌ നിറയുമ്പോൾ.

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

സസ്പെൻഷന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം

സസ്പെൻഷനിലായതിന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം. ഉത്തർപ്രദേശിലെ ഝാന്‍സിയിൽ...

‘സൊമാറ്റോ’ യ്ക്ക് പുതിയ പേര്; നിർണായക തീരുമാനവുമായി കമ്പനി, ലോഗോ പുറത്ത്

ഹരിയാന: പേരുമാറ്റത്തിനൊരുങ്ങി പ്രമുഖ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. കമ്പനിയുടെ പേര്...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; ഒളിവിൽ കഴിഞ്ഞ യുവാവ് പൊലീസ് പിടിയിൽ

തൃശൂർ: രണ്ടുവർഷമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

കഫെയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

കലൂർ: കലൂർ സ്റ്റേഡിയത്തിനടുത്ത് പ്രവർത്തിച്ചുവരുന്ന ഭക്ഷണശാലയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു....

Related Articles

Popular Categories

spot_imgspot_img