web analytics

ഇറാനിൽ 657 മരണം ഇസ്രയേലിൽ 25

ഇറാനിൽ 657 മരണം ഇസ്രയേലിൽ 25

ടെഹ്റാന്‍: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് യുഎന്‍ ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഇസ്രയേലിനോട് നിര്‍ദേശിച്ചു.

ഇസ്രയേല്‍-ഇറാന്‍ യുദ്ധം ഒരാഴ്ച തികച്ച പശ്ചാത്തലത്തിലാണ് നിർദേശം.

ഇറാന്‍ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഐഎഇഎക്ക് ഉറപ്പുവരുത്താന്‍ കഴിയുമെന്നും ഏജന്‍സി ഡയറക്ടര്‍ റാഫേല്‍ ഗ്രോസി യുഎന്‍ രക്ഷാസമിതിയില്‍ വ്യക്തമാക്കി.

അതിനിടെ, ടെഹ്റാനിലും റഷ്തിലും ഇസ്രയേലിന്റെ ബോംബുകള്‍ വീണിരുന്നു.

ഇറാന്റെ ആണവായുധ ഗവേഷണ-വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേന്ദ്രവും കെര്‍മന്‍ഷാഹിനും തബ്രിസിനും അടുത്തുള്ള സേനാകേന്ദ്രങ്ങളും ആക്രമിച്ചെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.

തെക്കന്‍ ഇസ്രയേലിലെ ജനവാസകേന്ദ്രങ്ങളില്‍ പതിച്ച ഇറാന്‍ മിസൈലേറ്റ് ഏതാനും കെട്ടിടങ്ങള്‍ക്ക് കേടുപറ്റി.

അതേ സമയം ഇറാനില്‍ മരണസംഖ്യ 657 ആയി. ഇസ്രയേലിലേത് 25-ഉം.

സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇപ്പോഴും സാധ്യതയുള്ളതിനാല്‍ ഇസ്രയേലിനൊപ്പം ചേരുന്നതിന്

രണ്ടാഴ്ച സാവകാശം നല്‍കാന്‍ നിശ്ചയിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

സംഘര്‍ഷബാധിതമേഖലകളില്‍ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ 2024-ല്‍ മുന്‍പില്ലാത്തവിധം കൂടിയെന്ന് ഐക്യരാഷ്ട്രസഭ (യുഎന്‍) വെളിപ്പെടുത്തി.

ഇതിലേറെയും ഗാസ, വെസ്റ്റ് ബാങ്ക്, കോംഗോ, സൊമാലിയ, നൈജീരിയ, ഹെയ്തി എന്നിവിടങ്ങളിലാണ് സംഭവിച്ചത്.

ഇതുസംബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യാഴാഴ്ച പുറത്തുവിട്ടു.

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം ഡൽഹിയിലെത്തി.

ഇറാനിലെ മഷ്ഹദിൽനിന്നുള്ള ആദ്യ വിമാനം ഇന്നലെ രാത്രി പതിനൊന്നരയടെയാണ് ഡൽഹിയിലെത്തിയത്.

ഇസ്രയേൽ ആക്രമണം രൂക്ഷമായതോടെയാണ് ഓപ്പറേഷൻ സിന്ധു എന്ന പേരിൽ ഇന്ത്യക്കാരെ ഇറാനിൽ നിന്നും തിരികെ കൊണ്ടുവരുന്നത്.

ഇതിനായി വ്യോമപാത തുറന്നു നൽകാൻ ഇറാൻ തയ്യാറാകുകയായിരുന്നു.

290 ഇന്ത്യൻ വിദ്യാർത്ഥികളുടെ സംഘമാണ് ഇന്നലെ രാത്രിയിൽ ഇന്ത്യയിലെത്തിയത്. ഇവരിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്.

എന്നാൽമടങ്ങിയെത്തിയവരിൽ കേരളത്തിൽ നിന്നുള്ളവരില്ല. മറ്റു രണ്ടു വിമാനങ്ങൾ കൂടി ഉടൻ ഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ട്.

ഇറാനിൽ കുടുങ്ങിയ ആയിരത്തോളം ഇന്ത്യക്കാരെ മൂന്നു പ്രത്യേക വിമാനങ്ങളിലാണ് തിരിച്ചെത്തിക്കുന്നത്.

തുർക്ക്മെനിസ്ഥാനിലെ അഷ്ഗബാദിൽനിന്നുള്ള വിമാനവും ഡൽഹിയിലേക്കു പുറപ്പെട്ടിട്ടുണ്ട്.

ഇറാൻ സംഘർഷം കലുഷിതമാകുന്നതിനിടെയാണ് അടച്ച വ്യോമപാത ഇന്ത്യൻ വിമാനങ്ങൾക്കു വേണ്ടി ഇറാൻ താൽക്കാലികമായി തുറന്നുകൊടുത്തത്.

ഇതോടെയാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് നാട്ടിലേക്കുള്ള മടക്കം സാധ്യമായത്.

ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസവും ഡൽഹിയിൽ എത്തിയിരുന്നു.

അർമീനിയ വഴിയാണ് ഇന്ത്യൻ വിദ്യാർഥികൾ രാജ്യത്ത് തിരികെ എത്തിയത്.

ഡൽഹിയിൽ തിരിച്ചെത്തിയവരിൽ ഭൂരിഭാഗം പേരും ഇറാനിലെ ഉർമിയ സർവകലാശാലയിൽ നിന്നുള്ള വിദ്യാർഥികളാണ്.

അതേസമയം, ഇസ്രയേൽ – ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്.

ഇരുഭാ​ഗത്തും കനത്ത നാശനഷ്ടങ്ങുണ്ടാകുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ ഏതെങ്കിലും മൂന്നാം കക്ഷി ഇടപെട്ടാൽ നേരിടേണ്ടി വരുക

ഗുരുതരമായ പ്രത്യാഘാതമെന്ന്, പാകിസ്ഥാന്റെ പേരെടുത്തു പറയാതെ, ഇറാൻ മുന്നറിയിപ്പ് നൽകി.

പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ വൈറ്റ് ഹൗസ് സന്ദർശനത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ്

ഇറാൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജവാദ് ഹുസൈനി ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാൻ നിരുപാധികമായി ഒരിക്കലും കീഴടങ്ങില്ല

‘ആണവ നിർവ്യാപന കരാറിൽ ഒപ്പുവെച്ച രാജ്യമായ ഇറാൻ നിരുപാധികമായി ഒരിക്കലും കീഴടങ്ങില്ല.

Read More: എസ്ഡിപിഐയുടെ താലിബാന്‍ മോഡല്‍ ആള്‍ക്കൂട്ട വിചരണ; മുഖ്യമന്ത്രിയുടെ നാട്ടിലെ ആത്മഹത്യ ഞെട്ടിക്കുന്നത്

ഏതെങ്കിലും മൂന്നാം കക്ഷി യുദ്ധത്തിൽ പ്രവേശിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്.

ഇന്ത്യയിൽനിന്ന് ഇറാൻ കൂടുതൽ ധാരണയും സഹകരണവും പ്രതീക്ഷിക്കുന്നതായും’ ഹുസൈനി പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി,

(ഐഎഇഎ) ഇസ്രയേലിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അസീം മുനീർ മെയിൽ ടെഹ്റാനിൽ പരമോന്നത നേതാവ് ആയത്തുള്ള ഖമീനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി ഹുസൈനി വ്യക്തമാക്കി.

ഇക്കഴിഞ്ഞ ബുധനാഴ്ച്ച യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പാകിസ്താൻ സൈനികമേധാവി അസീം മുനീറിനു

നൽകിയ ഉച്ചവിരുന്നിൽ പാകിസ്ഥാനെ യുഎസ് വരുതിയിലാക്കിയതായ റിപ്പോർട്ടുകൾക്കിടെയാണ് ഹുസൈനിയുടെ പ്രതികരണം.

ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷം

ടെൽ അവീവ്: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ആശങ്ക കൂട്ടി ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നു.

ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി ഇരുരാജ്യങ്ങളും പരസ്പരം വ്യോമാക്രമണം നടത്തുകയായിരുന്നു.

Read More: വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണം; കരാർ കമ്പനി പിഴയടച്ചത് 14,87,000 രൂപ; റയിൽവെയുടെ വാദം തള്ളി വിവരാവകാശ രേഖ

വെള്ളിയാഴ്ചമുതൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടതായും 1277 പേർക്ക് പരിക്കേറ്റതായും ഇറാൻ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

എന്നാൽ, കൊല്ലപ്പെട്ടവരിൽ സാധാരണക്കാരുടെയും സൈനികരുടെയും കൃത്യമായ എണ്ണം ഇറാൻ വ്യക്തമാക്കിയിട്ടില്ല.

ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ ഇതുവരെ 14 പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. 390 പേർക്ക് പരിക്കേറ്റതായും മാധ്യമ റിപ്പോർട്ടുകളുണ്ട്.

ഇതുവരെ മൂന്നുറോളം മിസൈലുകളാണ് ഇറാൻ ഇസ്രയേലിന് നേരേ തൊടുത്തുവിട്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ ഇറാൻ തൊടുത്തുവിട്ട മിസൈലുകളിൽ ഭൂരിഭാഗവും വിവിധ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയാനായെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.

എന്നാൽ, 22-ഓളം മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഭേദിച്ച് ഇസ്രയേലിലെ വിവിധയിടങ്ങളിൽ പതിച്ചതായും റിപ്പോർട്ടുകളുണ്ട്.

ജനവാസമേഖലയിലെ കെട്ടിടങ്ങളിലാണ് ഇത്തരത്തിൽ മിസൈലുകൾ പതിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ഇസ്രയേൽ തങ്ങളുടെ എണ്ണ സംഭരണശാലകളും എണ്ണപ്പാടങ്ങളും ആക്രമിച്ചതായി ഇറാൻ സമ്മതിച്ചിട്ടുണ്ട്.

പ്രതിരോധമന്ത്രാലയ ആസ്ഥാനത്തിന് പിന്നാലെ ഇറാനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിന് നേരേയും ഇസ്രയേലിന്റെ വ്യോമാക്രമണമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.

ആക്രമണത്തിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഒട്ടേറെ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.

English Summary:

The UN nuclear agency (IAEA) has urged Israel to refrain from attacking nuclear facilities in Iran.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

സ്ഫോടനസ്ഥലത്തിന് സമീപം ടെറസിൽ നിന്ന് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി

സ്ഫോടനസ്ഥലത്തിന് സമീപം ടെറസിൽ നിന്ന് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം...

മാസ് ലുക്കിൽ കീർത്തി സുരേഷ്; ആക്ഷൻ–കോമഡി നിറഞ്ഞ ‘റിവോൾവർ റിറ്റ’ ട്രെയിലർ പുറത്തിറങ്ങി

മാസ് ലുക്കിൽ കീർത്തി സുരേഷ്; ആക്ഷൻ–കോമഡി നിറഞ്ഞ ‘റിവോൾവർ റിറ്റ’ ട്രെയിലർ...

വിമാനം ദേശീയപാതയിൽ ഇറക്കി; മുൻഭാഗം തകർന്നു

വിമാനം ദേശീയപാതയിൽ ഇറക്കി; മുൻഭാഗം തകർന്നു ചെന്നൈ: സാങ്കേതിക തകരാറിനെ തുടർന്ന് തമിഴ്നാട്ടിലെ...

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് പിരിച്ചുവിടൽ ആരംഭിച്ചു; ആയിരക്കണക്കിന് മലയാളികൾക്ക് ജോലി നഷ്ടമാകും; ആശങ്കയിൽ യുകെ മലയാളികൾ

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് പിരിച്ചുവിടൽ ആരംഭിച്ചു; ആശങ്കയിൽ യുകെ മലയാളികൾ ലണ്ടൻ: എൻഎച്ച്എസ് ഇംഗ്ലണ്ട്...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

Related Articles

Popular Categories

spot_imgspot_img