ദിവസങ്ങളായി കൊല്ലം പത്തനാപുരം ചിതല്‍വെട്ടിയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലി ഒടുവില്‍ കൂട്ടിലായി.
വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പുലി കൂട്ടില്‍ അകപ്പെട്ടത്. ഇതോടെ ദിവസങ്ങളായുള്ള നാട്ടുകാരുടെ ഭീതിക്കും അവസാനമായി. The tiger, which terrified the locals, was caught in a trap in pathanapuram
രണ്ട് മാസത്തോളമായി പുലി ഭീതിയിലായിരുന്നു ഈ പ്രദേശം. . ഉള്‍വനത്തിലേക്ക് പുലിയെ തുറന്നുവിടാനാണ് ആലോചിക്കുന്നത്. കൂട്ടില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിക്ക് എന്തെങ്കിലും തരത്തിലുള്ള പരിക്കേറ്റിട്ടുണ്ടെങ്കില്‍ അത് ചികിത്സിച്ച് ഭേദമാക്കിയതിനു ശേഷമായിരിക്കും കാട്ടിലേക്ക് വിടുന്നത്.
എസ്റ്റേറ്റിലും സമീപ പ്രദേശത്തും പുലിയ കണ്ടതോടെ പ്രദേശവാസികള്‍ പുറത്തിറങ്ങാന്‍ പോലും ഭയന്നിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് പുലിയെ പിടിക്കാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പുലിയുടെ ആരോഗ്യസ്ഥിതി മൃഗഡോക്ടര്‍ എത്തി പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടിയെക്കുറിച്ച് തീരുമാനിക്കുക.