ദൃശ്യം മൂന്നാംഭാഗം ഈ വര്‍ഷം

ദൃശ്യം മൂന്നാംഭാഗം ഈ വര്‍ഷം

ദൃശ്യത്തിന്റെ ഹിന്ദിയുടെ മൂന്നാംഭാഗം ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിന് ഷൂട്ടിങ് തുടങ്ങി അടുത്തവര്‍ഷം ഒക്ടോബര്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തിക്കാൻ പദ്ധതി.

ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിന് ചിത്രീകരണം തുടങ്ങുമെന്ന് നിര്‍മാതാക്കളോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു.

അജയ് ദേവ്ഗണ്‍ ആണ് സിനിമയിൽ നായകൻ.

ചിത്രത്തിനായി അജയ് ദേവ്ഗണ്‍ തന്റെ ഡേറ്റുകള്‍ നല്‍കിയതായാണ് പുറത്തു വരുന്ന വിവരം.

അജയ് ദേവ്ഗണിന് പുറമേ ശ്രീയ ശരണ്‍, തബു എന്നിവരും ചിത്രത്തിന്റെ ഭാഗമാവും.

ചിത്രത്തിന്റെ ആദ്യഭാഗം സംവിധാനംചെയ്തത് നിഷികാന്ത് കാമത്ത് ആയിരുന്നു.

അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടര്‍ന്ന് അഭിഷേക് പഥക് ആണ് പിന്നീട് രണ്ടാംഭാഗം സംവിധാനംചെയ്തത്.

അഭിഷേക് പഥക് തന്നെയാവും മൂന്നാംഭാഗവും സംവിധാനംചെയ്യുന്നത്.

സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി, നിലവില്‍ സംഭാഷണത്തിന്റെ ഡ്രാഫ്റ്റിന്റെ പണിപ്പുരയിലാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മഹാരാഷ്ട്രയില്‍ വിവിധ ഇടങ്ങളിലായും സ്റ്റുഡിയോയിലും ചിത്രീകരണം നടക്കും. 2026 ഒക്ടോബര്‍ രണ്ടിന് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് നീക്കം.

മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്.

ദൃശ്യം സിനിമയുടെ ആദ്യഭാഗത്തിന്റെയും രണ്ടാം ഭാഗത്തിന്റെയും അന്താരാഷ്ട്ര റീമേക്ക് അവകാശം ആശീർവാദ് സിനിമാസില്‍ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു.

Read More: ദൃശ്യത്തിന് മുമ്പേ നടന്ന ദൃശ്യം മോഡൽ കൊലപാതകം; ഊമക്കത്തിന് പിന്നാലെ പോകുമ്പോൾ ഇത്തരം ഒരു ട്വിസ്റ്റ് പോലീസുകാർ പോലും പ്രതീക്ഷിച്ചു കാണില്ല; വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന തുടരുന്നു; മാന്നാറിലേത് കേട്ടുകേൾവിയില്ലാത്ത കൊലപാതകം

ഈ ചിത്രം ഇപ്പോൾ ഫ്രാഞ്ചൈസി ഹോളിവുഡിൽ റീമേക്ക് ചെയ്യുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

അറിയിച്ചത് പനോരമ സ്റ്റുഡിയോസ്

റീമേക്കിനായി ഗൾഫ് സ്ട്രീം പിക്ചേഴ്സ് ജോറ്റ് ഫിലിംസുമായി കരാറിലെത്തിയതായി പ്രൊഡക്ഷൻ ഹൗസായ പനോരമ സ്റ്റുഡിയോസ് അറിയിച്ചു.

ദൃശ്യം1, 2 ഭാഗങ്ങളുടെ അന്താരാഷ്ട്ര റീമേക്ക് അവകാശം നിർമ്മാതാക്കളായ ആശീർവാദ് സിനിമാസിൽ നിന്നാണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയത്.

ചിത്രത്തിന്റെ കൊറിയൻ റീമേക്കിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കൂടാതെ സ്പാനിഷ് ഭാഷയിലും ചിത്രം ഒരുക്കുമെന്നാണ് നിർമ്മാണ കമ്ബനി വ്യക്തമാക്കിയത്.

ഹോളിവുഡിലും കൊറിയൻ ഭാഷയിലും പുറത്തിറക്കിയ ശേഷം പത്ത് രാജ്യങ്ങളില്‍ കൂടി ദൃശ്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.

വിജയലക്ഷ്മി, സുഭദ്ര, ശ്രീകല, റോസമ്മ, റോസ്‌ലിന്‍, പത്മ… ആവർത്തിക്കുന്ന ‘ദൃശ്യം’ സിനിമാ മോഡല്‍ കൊലപാതകങ്ങൾ

അമ്പലപ്പുഴ കരൂരിലേതും ‘ദൃശ്യം’ സിനിമാ മോഡല്‍ കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ വിജയലക്ഷ്മിയുടെ (40) മൃതദേഹമാണ് നിര്‍മാണം നടക്കുന്ന വീടിനു സമീപത്ത് കുഴിച്ചിട്ട നിലയിൽ പോലീസ് കണ്ടെടുത്തത്.

അടുത്ത കാലത്തായി നിരവധി സ്ത്രീകളെ കാണാതായി. പോലീസ് അന്വേഷണത്തില്‍ ഇവരിൽ ഭൂരിഭാഗം പേരും കൊല ചെയ്യപ്പെട്ടതാണ് എന്നാണ് തെളിഞ്ഞത്.

ഇതെല്ലാം തന്നെ ‘ദൃശ്യം’ സിനിമ മോഡല്‍ കൊലപാതകങ്ങളായിരുന്നു എന്നതാണ് മറ്റൊരു കൗതുകം.

വിജയലക്ഷ്മിയെ കൊന്ന ശേഷം മൃതദേഹം പുരയിടത്തില്‍ തന്നെ കുഴിച്ചിടുകയായിരുന്നു. പല കേസുകളിലും മൃതദേഹാവശിഷ്ടങ്ങൾ മാത്രമാണ് ലഭിച്ചത്.

കൊലപാതകമാണെന്ന് തെളിഞ്ഞിട്ടും ആലപ്പുഴ മാന്നാറില്‍ കൊല ചെയ്യപ്പെട്ട ശ്രീകലയുടെ മൃതദേഹം കണ്ടെടുക്കാന്‍ പോലും സാധിച്ചില്ല.

അത്രയധികം ആസൂത്രിതമായാണ് ഈ കൊലപാതകങ്ങളില്‍ ഭൂരിഭാഗവും നടന്നിട്ടുള്ളത്.

Read More: കട്ടപ്പന ഇരട്ടകൊലക്കേസിൽ ദൃശ്യം മോഡൽ ട്വിസ്റ്റ്‌ !

വിജയലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന ജയചന്ദ്രന്‍ (50) ഇവരെ കൊന്ന ശേഷം വീടിനു സമീപം കുഴിച്ചിടുകയായിരുന്നു.

യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

നവംബർ ഏഴാം തീയതി നടന്ന കൊലപാതകമാണ് ഒന്നരയാഴ്ചയ്ക്ക് ശേഷം തെളിഞ്ഞത്.

പിടിക്കപ്പെടില്ല എന്ന് വിശ്വസിച്ചിരുന്നു എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

വിജയലക്ഷ്മിയെ കാണാതായ ശേഷം ബന്ധു നല്‍കിയ പരാതിയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

വിജയലക്ഷ്മിയെ കൊന്ന് ശരീരം മറവുചെയ്ത ശേഷം മൊബൈല്‍ ഫോണ്‍ എറണാകുളം കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിച്ചു.

ഓടുന്ന ബസില്‍ ഫോണ്‍ ഉപേക്ഷിച്ചത്…

അന്വേഷണം വഴി തെറ്റിക്കാനാണ് പ്രതി ഓടുന്ന ബസില്‍ ഫോണ്‍ ഉപേക്ഷിച്ചത്.

കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ ഫോണ്‍ പോലീസിന് കൈമാറിയതാണ് നിർണായകമായത്.

കൊച്ചി പോലീസ് കരുനാഗപ്പള്ളി പോലീസിന് ഫോണ്‍ കൈമാറി. ഈ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജയചന്ദ്രനിലേക്ക് എത്തിച്ചത്ത്.

സുഭദ്ര (73) എന്ന വയോധികയെ ആലപ്പുഴ തുറവൂരില്‍ വച്ച് കൊലപ്പെടുത്തി പുരയിടത്തില്‍ കുഴിച്ചിടുകയായിരുന്നു.

സുഭദ്രയെ കാണുന്നില്ലെന്നുള്ള മകന്റെ പരാതിയിലെ അന്വേഷണത്തിലാണ് പ്രതികളായ മാത്യൂസ്, ശര്‍മിള എന്നിവര്‍ പിടിയിലായത്.

പ്രതികള്‍ക്ക് സുഭദ്രയുമായി അടുപ്പമുണ്ടായിരുന്നു, ഇവരുടെ വാടക വീട്ടില്‍ സുഭദ്ര താമസിക്കാന്‍ എത്താറുണ്ടായിരുന്നു.

ഇവര്‍ക്കിടയിലെ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. വൃദ്ധയെ കൊന്നശേഷം ആഭരണങ്ങള്‍ കവര്‍ന്ന ശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടത്.

മണിപ്പാലില്‍ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.

കഴിഞ്ഞ ഏപ്രിലിലും ആലപ്പുഴയില്‍ സമാനമായ കൊലപാതകം നടന്നിരുന്നു. പൂങ്കാവ് സ്വദേശി റോസമ്മയെ സ്വന്തം സഹോദരനാണ് കൊലപ്പെടുത്തി കുഴിച്ചിട്ടത്.

വീടിന്റെ അടുക്കളയുടെ പിന്‍ഭാഗത്തായിരുന്നു ഇവരെ കുഴിച്ചിട്ടിരുന്നത്.

ഇവരുടെ രണ്ടാം വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കയ്യബദ്ധം പറ്റിയെന്നാണ് പ്രതി ബെന്നി പോലീസിനോട് വെളിപ്പെടുത്തിയത്.

കേരളത്തിനെ നടുക്കിയ മറ്റൊരു കൊലപാതകമാണ് ഇലന്തൂര്‍ നരബലിക്കേസ്. 2022 ഒക്ടോബറിലാണ് ഈ കേസ് പുറം ലോകമറിഞ്ഞത്.

തമിഴ്‌നാട് ധർമപുരി സ്വദേശിനി കടവന്ത്രയിൽ താമസിച്ചിരുന്ന പദ്മ(52)യും കാലടിയിൽ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന വടക്കാഞ്ചേരി സ്വദേശി റോസ്‌ലിനുമാണ് (49) ഇരകളായത്.

കേരളത്തെ നടുക്കിയ ദുർമന്ത്രവാദക്കൊലപാതകം

പത്മയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിലെ അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ ദുർമന്ത്രവാദക്കൊലപാതകം പുറത്തുവരുന്നത്.

റോസ്‌ലിനെ കാണാതായതായി മകള്‍ ആണ് പരാതി നല്‍കിയത്. അന്വേഷണത്തിൽ റോസ്‌ലിനെ പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇതിനുശേഷമാണ് പത്മയെ കാണാതായത്. 2022 സെപ്റ്റംബര്‍ 26നാണ് പത്മയെ കാണാന്‍ ഇല്ലെന്നു കാണിച്ച് കുടുംബം പോലീസിൽ പരാതി നല്‍കുന്നത്.

പത്മയെ തേടിയുള്ള അന്വേഷണത്തിലാണ് റോസ്‌ലിന്‍റെ കൊലപാതകം കൂടി പുറത്തുവന്നത്.

പത്തനംതിട്ട ഇലന്തൂരിലേക്ക് തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

നരബലി നടത്തിയാല്‍ സാമ്പത്തിക ഉന്നതിയും ഐശ്വര്യവും വരുമെന്ന് ഷാഫി ഇലന്തൂർ സ്വദേശി ഭഗവൽസിങ് (71), ഭാര്യ ലൈല (67)യെയും

വിശ്വസിപ്പിച്ചതോടെയാണ് നരബലിയില്‍ ഇവരും ഒപ്പം കൂടിയത്.

പത്മയെയും റോസിലിനെയും കൊലപ്പെടുത്തി ഇലന്തൂരിലെ വാടകവീട്ടില്‍ തന്നെ കുഴിച്ചിട്ടു.

ഇവരുടെ ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്നും പാകം ചെയ്ത് ഭക്ഷിച്ചുവെന്നുമൊക്കെ പ്രതികള്‍ വെളിപ്പെടുത്തിയത് കേരളത്തിന്റെ മനസാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമാണ്.

പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി (53) ഇലന്തൂർ സ്വദേശി ഭഗവൽസിങ് (71), ഭാര്യ ലൈല (67) എന്നിവരാണ് ഈ കേസിലെ പ്രതികള്‍.

English Summary :

The third part of Drishyam in Hindi is scheduled to begin shooting on October 2 this year, with plans to release it on October 2 next year

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img