എടപ്പാൾ: യുവതിയെ കസേരയിൽ കെട്ടിയിട്ട് വീട്ടിൽ നിന്നു സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. ഇന്നു രാവിലെ 8:15ന് വട്ടംകുളം ചിറ്റഴിക്കുന്ന് തറവട്ടത്ത് അശോകന്റെ വീട്ടിലാണു മോഷണം നടന്നത്. മുഖം മൂടിയും ഗ്ലൗസും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. അശോകന്റെ മകൻ വിശാഖിന്റെ ഭാര്യ രേഷ്മയെ കസേരയിൽ കെട്ടിയിട്ടശേഷം വളയും സ്വർണാഭരണങ്ങളും അടങ്ങിയ ബാഗുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു.
വിശാഖ് മുകളിലത്തെ നിലയിലെ മുറിയിൽ കിടന്നുറങ്ങുന്നതിനിടെയാണ് സംഭവം. അച്ഛൻ അശോകൻ ആശുപത്രിയിലും അമ്മ കുളിമുറിയിൽ കയറുകയും ചെയ്ത സമയത്താണ് മോഷ്ടാവ് എത്തിയത്. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read Also: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടിക്കേസ്; വിധി പറയുന്നത് കോടതി ഈ മാസം 19ലേക്കു മാറ്റി