web analytics

ദാനമല്ല, അവകാശമാണ്‌; വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുൻ ഭർത്താവിൽനിന്ന് ജീവനാംശം ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുൻ ഭർത്താവിൽനിന്ന് ജീവനാംശം ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ക്രിമിനൽ നടപടിച്ചട്ടം 125-ാം വകുപ്പു പ്രകാരം മുസ്ലിം സ്ത്രീക്ക് ജീവനാംശം അവകാശപ്പെടാമെന്ന് ജസ്റ്റിസുമാരായ ബിവി നാഗരത്‌നയും എം അഗസ്റ്റിൻ ജോർജ് മാസിയും വ്യക്തമാക്കി.The Supreme Court has ruled that a divorced Muslim woman has the right to demand maintenance from her ex-husband

മുൻ ഭാര്യയ്ക്ക് പതിനായിരം രൂപ ഇടക്കാല ജീവനാശം നൽകാനുള്ള തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരെ മുസ്ലിം പുരുഷൻ നൽകിയ ഹർജിയിലാണ് സുപ്രിം കോടതി ഉത്തരവ്. സിആർപിസി 125-ാം വകുപ്പ് വിവാഹിതകൾക്കു മാത്രമല്ല, എല്ലാ സ്ത്രീകൾക്കും ബാധകമാണെന്നു വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ നിർണായക വിധി. പരസ്പരം യോജിക്കുന്ന വ്യത്യസ്തമായ രണ്ടു വിധികളാണ് കോടതി പുറപ്പെടുവിച്ചത്.

സിആർപിസി 125-ാം വകുപ്പു പ്രകാരമുള്ള നടപടികൾ തുടർന്നുകൊണ്ടിരിക്കെയാണ് വിവാഹ മോചിതയാവുന്നതെങ്കിൽ മുസ്ലിം വനിതാ സംരക്ഷണ നിയമ പ്രകാരം (2019) പരിഹാരം തേടാവുന്നതാണെന്നും കോടതി പറഞ്ഞു.

സിആർപിസി 125-ാം വകുപ്പ് മതേതര സ്വഭാവത്തിൽ ഉള്ളതാണെന്നും അതു മുസ്ലിം സ്ത്രീക്കും ബാധകമാണെന്നുമാണ്, ചരിത്രപ്രസിദ്ധമായ ഷാബാനു കേസ് വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാൽ ഇതിനെ മറിടകടക്കാനായി 1986ൽ സർക്കാർ നിയമ നിർമാണം നടത്തുകയായിരുന്നു. ഈ നിയമം ചൂണ്ടിക്കാട്ടിയാണ്, ഈ കേസിലെ ഹർജിക്കാരൻ വാദിച്ചത്. എന്നാൽ 2019ലെ നിയമപ്രകാരം നടപടികളിലേക്കു കടക്കാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ തിരുവനന്തപുരം:...

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു വിദേശത്ത് ജോലി ചെയ്യുന്ന...

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്; പൊലീസിന്റെ മുന്നറിയിപ്പ്

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്; പൊലീസിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ Pinarayi...

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക് ഇന്ന് അംഗീകാരം

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക്...

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം മാറാം

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം...

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും നിയമസഭ തിരഞ്ഞെടുപ്പിൽ...

Related Articles

Popular Categories

spot_imgspot_img