വെളുത്ത കുള്ളൻ നക്ഷത്രമാകുന്നതിന് മുൻപ് ഭൂമിയെ സൂര്യൻ വിഴുങ്ങും; സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങൾ ചതഞ്ഞ് പൊടിയായി മാറും; പുതിയ പഠനത്തിൽ പറയുന്നത് ഇങ്ങനെ

സൂര്യനും അതിൽ ഒളിഞ്ഞിരിക്കുന്ന പല നിഗൂഡതകളും എന്നും ശാസ്‌ത്രലോകത്തിന്റെ പഠനവിഷയമാണ്. എണ്ണിയാലൊടുങ്ങാത്ത പരീക്ഷണങ്ങൾ സൂര്യനുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെങ്കിലും ചിലത് മനുഷ്യന്റെ അറിവിന് അപ്പുറത്ത് തന്നെ നിൽക്കുന്നു. സൂര്യനില്ലെങ്കിൽ ജീവജാലങ്ങൾക്ക് നിലനിൽപ്പില്ലെന്നാണ് നാമെല്ലാവരും പഠിച്ചിട്ടുള്ളത്. സൂര്യൻ മരണത്തിലേയ്ക്ക് അടുക്കുകയാണെന്ന് നാം അടുത്തിടെ കേട്ടിരുന്നു. എന്നാലിപ്പോൾ ആശങ്കപ്പെടുന്ന മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവരികയാണ്.

സൂര്യൻ ഇല്ലെങ്കിൽ ഭൂമിയിൽ നമ്മളും ഉണ്ടാകില്ല. ഭൂമിയിലെ ജീവനുകൾക്കുള്ള ഊർജ്ജം ലഭിക്കുന്നത് സൂര്യനിൽ നിന്നാണ്. എല്ലാ നക്ഷത്രങ്ങൾക്കുമുള്ളത് പോലെ സൂര്യനും ഒരു നിശ്ചിത കാലത്തെ ആയുസ് ആണുള്ളത്. അതായത് വെളുത്ത കുള്ളൻ നക്ഷത്രമായി മാറുന്നതിന് മുൻപ് നമ്മുടെ ഭൂമിയെ സൂര്യൻ വിഴുങ്ങുമെന്നാണ് പറയുന്നത്. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങൾ ചതഞ്ഞ് പൊടിയായി മാറുമെന്നും ഒരു പുതിയ പഠനത്തിൽ പറയുന്നു.

വാർവിക് സർവകലാശാലയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ഇത് പ്രകാരം സൂര്യനിലുള്ള ഇന്ധനം തീർന്ന് കഴിയുമ്പോൾ സൂര്യൻ വെളുത്ത കുള്ളൻ നക്ഷത്രമായി മാറും. അതിശക്തമായ ഗുരുത്വാകർഷണമാകും ഈ സമയം സൂര്യനിൽ ഉണ്ടാകുന്നത്. സൗരയൂഥത്തിലെ ഓരോ ഗ്രഹത്തേയും ഇത് ഒന്നാകെ ബാധിക്കും. എന്നാൽ ഇത് കേട്ട് പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ഏകദേശം 6 ബില്യൺ വർഷങ്ങൾക്ക് ശേഷം മാത്രമേ ഇത് സംഭവിക്കുകയുള്ളു

വെളുത്ത കുള്ളൻ നക്ഷത്രമാകുന്നതിന് മുൻപ് ഭൂമിയെ സൂര്യൻ വിഴുങ്ങുമെന്നും പഠന സംഘത്തിലെ പ്രൊഫസർ ബോറിസ് ഗെയ്ൻസിക്ക് പറയുന്നു. സൗരയൂഥത്തിൽ ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹങ്ങൾ, വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ എന്നിവ നിലവിലുള്ള സ്ഥാനത്ത് നിന്നും മാറിപ്പോയേക്കും. ചതഞ്ഞ് പൊടിയായി മാറുകയെന്ന പ്രക്രിയയുടെ ഭാഗമാകുന്നതിനായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

മൂന്ന് വ്യത്യസ്തങ്ങളായ വെളുത്ത കുള്ളൻ നക്ഷത്രങ്ങളേയും ശാസ്ത്രജ്ഞർ പഠനത്തിന് വിധേയരാക്കിയിരുന്നു. ഇവയ്‌ക്ക് ചുറ്റുമുള്ള ഛിന്നഗ്രഹങ്ങളുടേത് ഉൾപ്പെടെയുള്ള പരിക്രമണം ക്രമരഹിതമാണ്. വെളുത്ത കുള്ളനോട് അടുത്ത് എത്തുന്ന ഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളുമെല്ലാം ഗുരുത്വാകർഷണം മൂലമുള്ള പ്രക്രിയയാൽ തകർന്ന് പോവുന്നു. ഈ കഷണങ്ങൾ പരസ്പരം കൂട്ടിയിടിച്ച് പൊടിയായി മാറുകയാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ്

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ് ജയ്പൂർ: ഐപിഎല്ലിൽ സഞ്ജു സാംസൺ നായകനായ...

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ്

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ് ലണ്ടൻ...

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത...

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം ജനീവ: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത്...

Related Articles

Popular Categories

spot_imgspot_img