ഇടുക്കി മറയൂരിൽ ഗോത്ര സമൂഹം കാട്ടുകൂർക്ക വിറ്റു നേടിയത് 1.50 കോടി രൂപ. 307.697 ടൺ കൂർക്കയാണ് ഇത്തവണ വിറ്റഴിച്ചത്. കഴിഞ്ഞ സീസണിൽ 106 ടൺ കൂർക്ക കർഷകർ വിറ്റിരുന്നു. കൃഷി വൻ വിജയമായതോടെ ഇത്തവണ കൂടുതൽ കർഷകർ രംഗത്തിറങ്ങുകയായിരുന്നു. ഇതോടെ വിളവ് മൂന്നിരട്ടിയായി. The story behind the eye-catching agricultural success achieved by selling kurka
മറയൂർ ചന്ദന ഡിവിഷന്റെ കീഴിലുള്ള ലേല കേന്ദ്രത്തിലൂടെയാണ് വിൽപന നടന്നത്. മറയൂർ പഞ്ചായത്തിലെ ആറു ഗോത്ര വർഗല കോളനികളിലാണ് വിജയകരമായി കൃഷി നടപ്പാക്കിയത്. മുൻ വർഷം 100 കർഷകരാണ് കൃഷിയ്ക്ക് ഇറങ്ങിയതെങ്കിൽ ഇത്തവണ 300 ൽ അധികം കർഷകർ കാട്ടു കൂർക്ക കൃഷിചെയ്തു.
മറയൂരിലെ കുത്തുകല്ല്, കവക്കുടി, നെല്ലിപ്പെട്ടി, കമ്മാളംകുടി തുടങ്ങിയ കുടികളിലാണ് ജൈവ രീതിയിൽ കൃഷി ചെയ്തത്. ഗുണമേന്മയനുസരിച്ച് കിലോയ്ക്ക് 30 മുതൽ 100 രൂപവരെ വില ലഭിച്ചു. വ്യാഴാഴ്ച നടക്കുന്ന ലേലത്തിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്നും വ്യാപാരികളെത്തി ലേലത്തിൽ പങ്കെടുക്കുന്നുണ്ട്.