web analytics

സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാകുന്നത് ക്രിമിനൽ കുറ്റമാണ്…സ്കൂൾ ഹെഡ്മാസ്റ്റർ, വിജിലൻസ്, പോലീസ്… ഹിയറിംഗിന് ഹാജരാകാതിരുന്നവർക്ക് വിവരാവകാശ കമ്മിഷന്റെ സമൻസ്

തിരുവനന്തപുരം: ഹിയറിംഗിന് ഹാജരാകാതിരുന്ന ആറ് ഉദ്യോ​ഗസ്ഥർക്ക് സംസ്ഥാന വിവരാവകാശ കമ്മിഷൻ സമൻസ് അയച്ചു. വയനാട് ജില്ലാ പട്ടികവർഗ വികസന ഓഫീസിലെയും കോഴിക്കോട് ജില്ലാ നോർത്ത് സോൺ വിജിലൻസിലെയും രണ്ടുവീതം ഉദ്യോഗസ്ഥർക്കും എരവന്നൂർ എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ, പാലക്കാട് ഷോളയാർ പൊലീസ് എസ്എച്ച്ഒ എന്നിവർക്കുമാണ് വിവരാവകാശ കമ്മിഷൻ സമൻസ് അയച്ചത്. ഇവർ ഡിസംബർ 11 ന് വിശദീകരണം സഹിതം തിരുവനന്തപുരത്ത് കമ്മിഷൻ ആസ്ഥാനത്ത് നേരിട്ട് ഹാജരാകണം.

വിവരാവകാശ കമ്മീന്റെ ഹിയറിംഗിന് വിളിക്കപ്പെട്ടാൽ ഉദ്യോഗസ്ഥർ നേരിൽ ഹാജരാകണമെന്നും പകരക്കാരെ സ്വീകരിക്കില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ .എ.അബ്ദുൽ ഹക്കീം പറഞ്ഞു. ഉദ്യോഗസ്ഥർക്ക് പകരക്കാരായി ഹിയറിങിന് ഹാജരാവാൻ എത്തിയ രണ്ടുപേരെ കമ്മീഷൻ തിരിച്ചയക്കുകയും ചെയ്തു.

സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാകുന്നത് ക്രിമിനൽ കുറ്റമാണ്. പൊതു രേഖാ നിയമ പ്രകാരം അഞ്ചു വർഷം വരെ ജയിൽ ശിക്ഷയും 10,000 രൂപ മുതൽ പിഴയും ലഭിക്കാമെന്നും വിവരാവകാശ കമ്മിഷണർ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവരാവകാശ നിയമവും പൊതു രേഖാ നിയമവും ഫയൽ കാണാതാകുന്ന കേസുകളിൽ ഒരേ സമീപനമാണ് വ്യവസ്ഥ ചെയ്യുന്നതെന്നും കമ്മീഷൻ പറഞ്ഞു. വിവരാവകാശ അപേക്ഷ ലഭിക്കുന്നതുവരെ ഓഫീസിൽ ഉണ്ടായിരിക്കുന്ന ഫയലുകൾ അപേക്ഷ ലഭിച്ചാലുടൻ കാണാതാകുന്ന സംഭവങ്ങൾ ഉണ്ടെന്നും അത്തരം ചില കേസുകൾ കമ്മീഷന്റെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും ഒടുവിൽ മണിയൂർ ഗ്രാമ പഞ്ചായത്തിലാണ് ഫയൽ കാണാനില്ലെന്ന് ഉദ്യോഗസ്ഥർ മൊഴി നല്കിയിരിക്കുന്നത്. ഈ ഫയൽ 14 ദിവസത്തിനകം കണ്ടെടുത്ത് വിവരം നല്കണമെന്നും കമ്മിഷൻ ഉത്തരവിറക്കി. നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട ഒരു വിവരം നൽകിയില്ല. ഇതിന് ഉത്തരവാദിയായ ഓഫീസറെ കണ്ടെത്താൻ പോലും കഴിയാത്തത്രയും നിരുത്തരവാദപരമായ സമീപനമാണ് ഉള്ളതെന്നുംഹിയറിംഗ് വേളയിൽ കമ്മിഷൻ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76

ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76 . ശ്രീലങ്കൻ തീരത്ത്...

തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ടു നടക്കുന്ന അദ്ദേഹത്തിന് ‘മാടമ്പിള്ളിയിലെ മനോരോഗി’ എന്ന വിശേഷണമാണ് കൂടുതൽ ചേരുന്നത്

തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ടു നടക്കുന്ന അദ്ദേഹത്തിന് ‘മാടമ്പിള്ളിയിലെ മനോരോഗി’ എന്ന...

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി...

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം...

Related Articles

Popular Categories

spot_imgspot_img