തിരുവനന്തപുരം: അമ്മയെ വീട്ടിനുള്ളിലാക്കി മകൻ വീടിന് തീവെച്ചു. മാനസിക രോഗിയായ യുവാവാണ് അമ്മയോട് ക്രൂരത കാണിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിലാണ് ദാരുണ സംഭവം നടന്നത്. നാട്ടുകാർ ഉടനെത്തി തീ അണച്ചതിനാൽ ദുരന്തം ഒഴിവായി. വീടിന് തീയിട്ട യുവാവിനെ പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാൾ മദ്യലഹരിയിലും ആയിരുന്നതായി പൊലീസ് പറഞ്ഞു.