സ്വത്തുമായി ബന്ധപ്പെട്ട കുടുംബ തർക്കത്തിനിടെ മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അലിഗഢിൽ ആണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. അലിഗഡ് ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലാണ് സംഭവം. തീപിടിച്ച സ്ത്രീ സഹായത്തിനായി നിലവിളിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. (The son entered the police station and set her on fire and shot a video)
തീ കൊളുത്തിയ യുവാവ് കൊല്ലപ്പെട്ട സ്ത്രീയുടെ മകനാണെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാർ തീ നിയന്ത്രണവിധേയമാക്കി യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചു. പോലീസ് മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.