ആലപ്പുഴ : കടുത്ത മണ്ണ് ക്ഷാമത്തെ തുടർന്ന് സംസ്ഥാനത്തെ ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ. കാസർകോട് തലപ്പാടി മുതൽ തെക്ക് കാരോട് വരെയുള്ള 23 റീച്ചിൽ 17റീച്ചുകളിലെ നിർമാണ പ്രവർത്തനങ്ങളെയാണ് ഇത് ബാധിച്ചത്. ഓരോ റീച്ചിലും ശരാശരി 20 ലക്ഷം ടൺ മണ്ണുവേണം. വേനൽമഴ കനത്തതോടെ നിർമ്മാണം നിലച്ച സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ടും ചെളിയും കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതവും താറുമാറായി.
ഖനനം ചെയ്യാൻ മൈനിംഗ് ആൻഡ് ജിയോളജിയിലും റവന്യൂവിലും സമർപ്പിച്ച അപേക്ഷകളിൽ നടപടി വൈകുന്നതും പ്രാദേശിക എതിർപ്പുകളുമാണ് പ്രതിസന്ധിക്ക് കാരണം. പരിഹാരം തേടി കരാർ കമ്പനികളും എൻ.എച്ച്.എ.ഐയും സർക്കാരിനെ സമീപിച്ചു. 2025 നവംബറിൽ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാർ. ആറ് റീച്ചുകൾ ഗതാഗതത്തിന് തുറന്നിട്ടുണ്ട്. ശേഷിക്കുന്ന പതിനേഴ് റീച്ചുകളിലാണ് പ്രതിസന്ധി.
Read Also:ഊണിന് അവിയലും സാമ്പാറുമൊക്കെ ആർഭാടം; സ്പെഷലായി മീനും ഇറച്ചിയും വേണ്ട; സാദാ മലയാളിയുടെ ഒരു അവസ്ഥയെ