web analytics

22 വ​ർ​ഷ​ത്തെ കാത്തിരിപ്പിന് വിട; സീ​പോ​ർ​ട്ട് – എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൻറെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​നു​ള്ള സ്ഥ​ല​മെ​ടു​പ്പി​ന് 5,69,34,85,606 കോ​ടി രൂ​പ​ അ​നു​വ​ദി​ച്ചു

ആ​ലു​വ: സീ​പോ​ർ​ട്ട് – എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൻറെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​നു​ള്ള സ്ഥ​ല​മെ​ടു​പ്പി​ന് തു​ക അ​നു​വ​ദി​ച്ചു. എ​ൻ.​എ.​ഡി മു​ത​ൽ മ​ഹി​ളാ​ല​യം പാ​ലം വ​രെ ഭാ​ഗ​ത്തി​ൻറെ നി​ർ​മാ​ണ​ത്തി​നാ​ണ് ഇപ്പോൾ തു​ക അ​നു​വ​ദി​ച്ച​ത്. ആ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നും പൊ​ളി​ച്ചു​മാ​റ്റേ​ണ്ട വീ​ടു​ക​ൾ​ക്കും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു​മാ​യി 5,69,34,85,606 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചിരിക്കുന്നത്.

നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യ റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ർ​പ​റേ​ഷ​ന് കി​ഫ്‌​ബി ഈ ​പ​ണം കൈ​മാ​റിയിട്ടുണ്ട്. എ​ൻ.​എ.​ഡി മു​ത​ൽ മ​ഹി​ളാ​ല​യം പാ​ലം വ​രെ ഭാ​ഗ​ത്തി​ൻറെ നി​ർ​മാ​ണ​ത്തി​നാ​യു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള നോ​ട്ടി​ഫി​ക്കേ​ഷ​ൻ വ​ന്നി​ട്ട് ഏകദേശം 22 വ​ർ​ഷ​ത്തോ​ള​മാ​യി. ഇ​ക്കാ​ല​യ​ള​വി​ൽ മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​നും വി​ദ്യാ​ഭ്യാ​സ​ത്തി​നും മ​റ്റ്​ ചി​കി​ത്സ​ച്ചെ​ല​വു​ക​ൾ​ക്കു​മാ​യി ത​ങ്ങ​ളു​ടെ സ്ഥ​ലം വി​ൽ​ക്കാ​നോ പു​തി​യ വീ​ടു​ക​ൾ നി​ർ​മി​ക്കാ​നോ സാ​ധി​ക്കാ​തെ സ്ഥ​ല ഉ​ട​മ​ക​ൾ ആകെ ദു​രി​ത​ത്തി​ലാ​യി​രു​ന്നു.

സീ​പോ​ർ​ട്ട് – എ​യ​ർ​പോ​ർ​ട്ട് റോ​ഡ്​ നി​ർ​മാ​ണ​ത്തി​ന്​ 76 ഏ​ക്ക​ർ 10 സെ​ൻറ്​ സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. കൂ​ടാ​തെ, ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി​യി​ൽ 28 വീ​ടും ആ​റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​മ​ട​ക്കം മൊ​ത്തം 34 കെ​ട്ടി​ട​വും പൊ​ളി​ച്ചു​മാ​റ്റേ​ണ്ട​തു​ണ്ട്.

സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നും കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​യും റോ​ഡ്​ നി​ർ​മാ​ണ​ത്തി​നു​മാ​യി 649 കോ​ടി രൂ​പ​യാ​ണ് സർക്കാർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ 649 കോ​ടി അ​നു​വ​ദി​ക്കു​ന്ന​തി​ന് നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യ റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ർ​പ​റേ​ഷ​ൻ കി​ഫ്‌​ബി​ക്ക് റി​ക്വ​സ്റ്റ് ലെ​റ്റ​ർ ന​ൽ​കി​യി​ട്ടുണ്ട്.

കൂ​ടാ​തെ, പ​ദ്ധ​തി​ക്ക്​ ആ​വ​ശ്യ​മാ​യ തു​ക എ​ത്ര​യും വേ​ഗം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് അൻവർ സൈദത്ത്എം.​എ​ൽ.​എ മു​ഖ്യ​മ​ന്ത്രി​ക്കു​ൾ​െ​പ്പ​ടെ ക​ത്തെ​ഴു​തി​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നും കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നു​മു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​യി തു​ക റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ർ​പ​റേ​ഷ​ന് ചൊ​വ്വാ​ഴ്ച കൈ​മാ​റി​യ​ത്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ദുബൈ: ഏഷ്യാകപ്പിൽ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ....

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്...

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത്

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത് പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കിയ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം...

Related Articles

Popular Categories

spot_imgspot_img