കണ്ണൂർ: കണ്ണുരിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു.ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം നടന്നത്. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് പലതവണ മറിഞ്ഞെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കുറുമാത്തൂർ ചിന്മയ സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്കൂൾ ബസ് ആണ് അപകടത്തിൽപ്പെട്ടത്. 15 കുട്ടികൾക്കാണ് പരിക്കേറ്റത്. അപകടത്തിൻ്റെ കാരണം വാഹനത്തിൻ്റെ അമിത വേഗതയാണെന്നാണ് പ്രാഥമിക വിവരം. സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
കണ്ണൂർ വളക്കൈ പാലത്തിന് സമീപത്താണ് അപകടം നടന്നത്. സ്കൂൾ വിട്ട ശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് നിയന്ത്രണം വിട്ട് ബസ് മറിഞ്ഞത്. അപകടം നടന്നയുടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. കുട്ടികളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.