web analytics

ബന്ധുവായ യുവാവ് ശല്യം ചെയ്യുന്നതായി പരാതി നൽകി; പിന്നാലെ സ്കൂൾ വിദ്യാർഥിനി തൂങ്ങി മരിച്ചു; 22 കാരനായ യുവാവും മരിച്ച നിലയിൽ; ദുരൂഹത

പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയേയും ബന്ധുവായ യുവാവിനേയും വ്യത്യസ്ഥ ഇടങ്ങളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് മുതലമടയിലാണ് സംഭവം നടന്നത്. പത്തി ചിറയില്‍ അയ്യപ്പന്റെ മകള്‍ അര്‍ച്ചന(15), അര്‍ച്ചനയുടെ ബന്ധുവായ കൃഷ്ണന്റെ മകന്‍ ഗിരീഷ് (22) എന്നിവരാണ് ഇന്നലെ മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മുതലമട സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച അർച്ചന.

മരണ സമയത്ത് അർച്ചനയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. ഇരുവരും ജോലിക്ക് പോയ സമയത്താണ് സംഭവം. അർച്ചനയെ മുറിയില ജനലില്‍ തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഗിരീഷിനെ ചുള്ളിയാര്‍ ഡാം മിനുക്കം പാറയ്ക്ക് സമീപത്ത് വനം വകുപ്പിന്റെ പരിധിയിലുള്ള പ്രദേശത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

ഗിരീഷ് തന്നെ ശല്യം ചെയ്യുന്നതായി അര്‍ച്ചന രണ്ടു ദിവസം മുന്‍പ് കൊല്ലങ്കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഗിരീഷിനേയും രക്ഷിതാക്കളേയും വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയച്ചിരുന്നു. ഇതിനുശേഷം വീണ്ടും ഒരു തവണ ഗിരീഷിനെ പെണ്‍കുട്ടിയുടെ വീട്ടു പരിസരത്തു കണ്ടിരുന്നതായി സമീപവാസികള്‍ പറയുന്നു.

schoolgirl-and-a-young-man-who-are-relatives-ha -nged-at-two-places

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

കടൽ കടന്ന് കേരളപ്പെരുമ; കരകയറി കലാകാരൻമാർ

കടൽ കടന്ന് കേരളപ്പെരുമ; കരകയറി കലാകാരൻമാർ തിരുവനന്തപുരത്ത്: കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്...

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക; വധിച്ചത് മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തിയ ആളെ

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക അമേരിക്കൻ ഐക്യനാടുകളിൽ 2026 വർഷത്തെ...

ദ്വാരപാലക ശിൽപ്പങ്ങൾ വീട്ടിൽ കൊണ്ടുവന്നു…സ്വർണത്തകിടികൾ വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരും….നടൻ ജയറാം സാക്ഷി

ദ്വാരപാലക ശിൽപ്പങ്ങൾ വീട്ടിൽ കൊണ്ടുവന്നു…സ്വർണത്തകിടികൾ വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരും….നടൻ ജയറാം...

ബാറിൽ യൂണിഫോമിലിരുന്ന് ‘അടിച്ചുപൊളിച്ചു’; എക്സൈസ് ഇൻസ്പെക്ടർക്കും വനിതാ ഓഫീസർമാർക്കും എട്ടിന്റെ പണി!

തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ....

‘പോയി ചാവെടാ’ എന്ന് പറഞ്ഞാൽ അത് പ്രേരണയാകുമോ? കാമുകനെ വെറുതെ വിട്ട് ഹൈക്കോടതി; വഴിത്തിരിവായ നിരീക്ഷണം

കൊച്ചി: പ്രണയനൈരാശ്യത്തെയോ തർക്കങ്ങളെയോ തുടർന്നുണ്ടാകുന്ന ആത്മഹത്യകളിൽ സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി....

ഹിമാലയൻ മഞ്ഞുമലകളിൽ മരുഭൂമിയിലെ മാരക ബാക്ടീരിയകൾ; വായുവിലൂടെയുള്ള രോഗവ്യാപനം ഭീഷണിയാകുന്നു

ഹിമാലയൻ മഞ്ഞുമലകളിൽ മരുഭൂമിയിലെ മാരക ബാക്ടീരിയകൾ ഇന്ത്യയുടെ പടിഞ്ഞാറൻ മരുഭൂമികളിൽ നിന്നുള്ള അതിശക്തമായ...

Related Articles

Popular Categories

spot_imgspot_img