News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

കൈവശം വയ്ക്കുകയോ സൂക്ഷിക്കുകയോ ചെയ്താൽ ആറുമാസം വരെ തടവും അരലക്ഷം രൂപ പിഴയും;അത്യന്തം അപകടകരമാണെന്ന് ലോകാരോഗ്യസംഘടന വരെ പറഞ്ഞിട്ടും പരിശോധനയില്ല; പെട്ടിക്കടകളിൽ പോലും സുലഭം

കൈവശം വയ്ക്കുകയോ സൂക്ഷിക്കുകയോ ചെയ്താൽ ആറുമാസം വരെ തടവും അരലക്ഷം രൂപ പിഴയും;അത്യന്തം അപകടകരമാണെന്ന് ലോകാരോഗ്യസംഘടന വരെ പറഞ്ഞിട്ടും പരിശോധനയില്ല; പെട്ടിക്കടകളിൽ പോലും സുലഭം
June 20, 2024

കൊച്ചി: നിയമംമൂലം നിരോധിച്ച ഇ സിഗരറ്റ് വില്പന സംസ്ഥാനത്ത് വ്യാപകമാകുന്നു. പരിശോധന ഇല്ലാതായതോടെ പെട്ടികടകളിൽവരെ ഇതു ലഭിക്കുന്ന അവസ്ഥയാണ്.മുമ്പ് സിനിമാ പ്രവർത്തകരാണു കൂടുതലായി ഉപയോഗിച്ചിരുന്നതെങ്കിൽ നാട്ടിൻപുറത്തെ കുട്ടികളുടെ പക്കൽവരെ ഇപ്പോൾ ഇതുണ്ട്. മോഡൽ അനുസരിച്ച് 800 മുതൽ 3000 രൂപ വരെയാണ് ഒരെണ്ണത്തിന്റെ വില. സിഗരറ്റിന്റെയോ സിഗാറിന്റെയോ ആകൃതിയിലുള്ളതും പുകയില കത്തിക്കാതെ വലിയുടെ അനുഭൂതി നൽകുന്നതുമായ ഉപകരണമാണ് ഇ സിഗരറ്റ് അഥവാ ഇലക്‌ട്രോണിക് സിഗരറ്റ്.

പ്രോപ്പെലിൻ, ഗ്ലിസറിൻ, ഗ്ലൈക്കോൾ തുടങ്ങിയ രാസപദാർഥങ്ങളും രുചിയുള്ള വസ്തുക്കളും ചേരുവയായി ചേർക്കുന്നു.ഇതു ദോഷകരമല്ലെന്നാണു പൊതുവേ കരുതപ്പെടുന്നതെങ്കിലും യാഥാർഥ്യം അതല്ല. പുകവലിയുടെ ദൂഷ്യവശങ്ങൾ ഇതിനുമുണ്ടാകും. ഇ സിഗരറ്റ് പോലെയുള്ള വേപ്പിങ് വസ്തുക്കളുടെ ഉപയോഗം അത്യന്തം അപകടകരമാണെന്ന് ലോകാരോഗ്യസംഘടന വരെ വ്യക്തമാക്കിയിട്ടുണ്ട്്ഉപഭോക്താക്കളിലേറെയും കൗമരക്കാരും. 2019 ൽ പ്രത്യേക ഓർഡിനൻസിലൂടെ കേന്ദ്രസർക്കാർ ഇ സിഗരറ്റിന്റെ നിർമാണവും വ്യാപാരവും പരസ്യവും നിരോധിച്ചിരുന്നു.

ലംഘിച്ചാൽ ഒരുവർഷം തടവോ ഒരുലക്ഷം രൂപ പിഴയോ രണ്ടും ചേർന്നതോ ആയിരിക്കും ശിക്ഷ. വ്യക്തികൾ കൈവശം വയ്ക്കുകയോ സൂക്ഷിക്കുകയോ ചെയ്താൽ ആറുമാസം വരെ തടവും അരലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. എന്നാൽ പരിശോധനകളോ നടപടിയോ ഇല്ലാതായപ്പോൾ ഇ സിഗരറ്റിന്റെ വിൽപ്പനയും ഉപയോഗവും വ്യാപകമായി. നേരത്തെ ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിൽ രഹസ്യമായി നടന്നുവന്ന ഇ സിഗരറ്റ് വിൽപ്പന നിലവിൽ എല്ലായിടത്തേക്കും വ്യാപിച്ചു.

ഇതിൽ സെൻസർ, മൈക്രോ പ്രൊസസർ, ബാറ്ററി എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബാഷ്പീകരണമാണ് ഇതിന്റെ അടിസ്ഥാന ഘടകം. പുകയ്ക്കു പകരം നീരാവി എന്നു വിളിക്കുന്ന എയറോസോളാണ് ഉപയോക്താവ് ശ്വസിക്കുന്നത്. സാധാരണ പുകയിലക്ക് പകരം ദ്രവ രൂപത്തിലുള്ള നിക്കോട്ടിനാണ് ഇതിൽ ഉപയോഗിക്കുന്നത്.

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • News4 Special

ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണം; അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്‌ക്ക...

News4media
  • Featured News
  • Kerala
  • News
  • News4 Special

വടക്കുംനാഥന് ശേഷം വിശാലാക്ഷി സമേതനായ വിശ്വനാഥൻ; സന്ദീപ് വാര്യർ മറുകണ്ടം ചാടിയപ്പോൾ ഭിന്നത മറന്ന് ബിജ...

News4media
  • India
  • News
  • News4 Special

ഇത്രയും വർഷം കഴിഞ്ഞിട്ടും തിരുശേഷിപ്പ് അഴുകിയതേയില്ല, ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്…വിശുദ്ധ ഫ്ര...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]