ചില കാര്യങ്ങൾ അങ്ങനെയാണ്. നഷ്ടമായി എന്ന് കരുതി നാം മറന്നു തുടങ്ങുമ്പോഴായിരിക്കും അവിചാരിതമായി അത് തിരികെ ലഭിക്കുന്നത്. ചിലപ്പോൾ കാലങ്ങളോളം കഴിഞ്ഞായിരിക്കും അത് സംഭവിക്കുക. എന്നാൽ ഇവിടെ നഷ്ടപ്പെട്ട മുതൽ തിരികെ ലഭിച്ചത് അര നൂറ്റാണ്ടിനു ശേഷമാണ് എന്നതാണ് അത്ഭുതകരമായ കാര്യം. (The Rolex watch that was eaten by a cow is back, 50 years later)https://news4media.in/young-woman-who-reached-into-the-bird-cage-to-feed-the-birds-was-saved-from-death/
ബ്രിട്ടനിൽ നിന്നുള്ള ജെയിംസ് സ്റ്റീലി കർഷകനാണ് ഈ ഭാഗ്യം ഉണ്ടായത്. 1970 കളിൽ നഷ്ടമായ തന്റെ പ്രിയപ്പെട്ട വാച്ചാണ് ഇദ്ദേഹത്തിന് ഇത്തരത്തിൽ തിരിച്ചു കിട്ടിയത്.
സംഭവം ഇങ്ങനെ :
50 വർഷങ്ങൾക്ക് മുൻപാണ് സ്റ്റീലിക്ക് തന്റെ പ്രിയപ്പെട്ട വാച്ച് നഷ്ടപ്പെട്ടത്. കർഷകനായ സ്റ്റീലി തന്റെ ജോലിക്കിടയാണ് വാച്ച് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ചെയിൻ പൊട്ടി താഴെ വീണ വാച്ച് തന്റെ പശുക്കളിൽ ഏതെങ്കിലും ഒരെണ്ണം തിന്നിട്ടുണ്ടാവാം എന്നാണ് സ്റ്റീലി കരുതിയിരുന്നത്. അന്ന് വളരെയേറെ വിഷമിച്ചില്ലെങ്കിലും പതിയെ എല്ലാം താൻ മറന്നു തുടങ്ങി എന്ന് സ്റ്റീലി പറയുന്നു.
ഒടുവിൽ ആരെ നൂറ്റാണ്ടിനുശേഷം ഒരു മെറ്റൽ ഡിറ്റക്ടറിസ്റ്റാണു വാച്ച് സ്റ്റീലിക്ക് തിരികെ ലഭിക്കാൻ കാരണം. സംഭവസ്ഥലത്തു നിന്നും വാച്ച് ലഭിച്ച ഇയാൾ അതിന്റെ ഉടമയായ സ്റ്റീലിയുടെ അടുത്ത് വാച്ച് എത്തിക്കുകയായിരുന്നു. ഇനി ജീവിതത്തിൽ ഒരിക്കലും കാണില്ല എന്ന് കരുതിയ വാച്ച് തിരികെ ലഭിച്ചതിൽ അത്ഭുതപ്പെടുകയാണ് സ്റ്റീൽ. വാച്ച് നഷ്ടപ്പെട്ട സമയത്ത് ദിവസങ്ങളോളം പശുക്കളുടെ പിന്നാലെ നടന്നിരുന്നു. എന്നാൽ ഫലം കിട്ടിയില്ല. ഇത്രയേറെ കാലമായിട്ടും തന്റെ പ്രിയപ്പെട്ട വാച്ചിനോടുള്ള ഇഷ്ടം താൻ മറന്നിരുന്നില്ല എന്നും ഇനി ഒരിക്കലും കാണില്ല എന്ന് കരുതിയ വാച്ച് ലഭിച്ചതിൽ താൻ അതീവ സന്തോഷവാനാണെന്നുംഇദ്ദേഹം പ്രതികരിച്ചു.