സാധ്യമായതെല്ലാം ചെയ്തെന്ന മറുപടി തൃപ്തികരമല്ല; ഡീനിനെയും ട്യൂട്ടറെയും സസ്‌പെൻഡ് ചെയ്ത് വൈസ് ചാൻസലർ

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല ഡീനിനെയും ട്യൂട്ടറെയും സസ്‌പെൻഡ് ചെയ്ത് വൈസ് ചാൻസലർ. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് ഡീൻ എം.കെ.നാരായണനും അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥനും കാരണം കാണിക്കൽ നോട്ടീസിനു നൽകിയ മറുപടി വൈസ് ചാൻസലർ തള്ളിയിരുന്നു.

വിഷയത്തിൽ വീഴ്ച പറ്റിയില്ലെന്നായിരുന്നു ഇരുവരുടെയും വിശദീകരണം. ഇരുവരുടെയും വിശദീകരണം വിസി തള്ളി. മരണം അറിഞ്ഞതിനു പിന്നാലെ ഇടപെട്ടുവെന്നും എല്ലാം നിയമപരമായി ചെയ്തുവെന്നുമാണ് ഇരുവരും പറയുന്നത്. എന്നാൽ സാധ്യമായതെല്ലാം ചെയ്തെന്ന മറുപടി തൃപ്തികരമല്ലെന്നാണ് വിസിയുടെ നിലപാട്.

പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് നേരിട്ടുപോയെന്നും അതിനുശേഷം ഹോസ്റ്റൽ വിദ്യാർഥികളുമായി സംസാരിച്ചെന്നും എം.കെ.നാരായണനും കാന്തനാഥനും മറുപടിയിൽ പറയുന്നുണ്ട്. മറുപടി ലഭിച്ചെന്ന് സർവകലാശാല വിസി പി.സി.ശശീന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചു. വിശദീകരണം പരിശോധിച്ചതിനുശേഷമാകും തുടർനടപടിയെന്നും അദ്ദേഹം പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് നൽകേണ്ടി...

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

ചുമർ ഇടിഞ്ഞുവീണ് 51കാരന് ദാരുണാന്ത്യം

ചുമർ ഇടിഞ്ഞുവീണ് 51കാരന് ദാരുണാന്ത്യം തൃശൂർ: പഴയന്നൂരിൽ ചുമർ ഇടിഞ്ഞുവീണ് 51കാരൻ മരിച്ചു....

Related Articles

Popular Categories

spot_imgspot_img