കല്യാണങ്ങളിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ സാധാരണയാണ്. കല്ല്യാണവീട്ടിൽ പലപല വിഷയങ്ങളുടെ പേരിൽ തല്ലു നടക്കുന്നതിന്റെ അനേകം വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടാകും.എന്നാൽ, ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ ബറേലിയിൽ നടന്ന ഒരു കല്യാണം ചിക്കൻ ബിരിയാണിയെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് വരൻ്റെയും വധുവിൻ്റെയും കുടുംബങ്ങൾ തമ്മിൽ നടന്ന പൊരിഞ്ഞ അടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.
സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു വൈറൽ വീഡിയോയിൽ കല്യാണത്തിനിടെ, വ്യക്തികൾ പരസ്പരം ചവിട്ടുകയും, ഇടിക്കുകയും, കസേരകൾ വലിച്ചെറിയുകയും ചെയ്യുന്നതായി കാണാം. വിവാഹത്തിന് വിളമ്പിയ ഭക്ഷണത്തിൽ ചിക്കൻ ലെഗ് പീസ് ഇല്ലായിരുന്നു എന്നും പറഞ്ഞ് വരന്റെ വീട്ടുകാർ പാചകക്കാരെയും വധുവിന്റെ വീട്ടുകാരെയും അക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സ്സാരമെന്നു തോന്നുന്ന ഈ പ്രശ്‌നം പെട്ടെന്ന് ഇരുകൂട്ടരും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലേക്ക് നീങ്ങി.സ്ഥിതി വഷളാവുകയും ആളുകൾ വഴക്കിടുകയും ചെയ്തതോടെ വരൻപോലും ഇടപെട്ടു. കല്യാണം നടക്കില്ലെന്ന സ്ഥിതിവരെ ഉണ്ടായെങ്കിലും ഭാഗ്യവശാൽ കുടുംബങ്ങൾ തമ്മിൽ സംസാരിച്ച് എല്ലാം ഒത്തുതീർപ്പാക്കി എന്നാണു അറിയുന്നത്.