വീട്ടിലേക്കുവന്ന കൊറിയർ കണ്ട് വീട്ടമ്മ ഞെട്ടി; പാഴ്‌സലിൽ 21 വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട ആ അമൂല്യനിധി…! കൂടെ ഒരു കുറിപ്പും
പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്തിലെ പൈലിപ്പുറത്ത് താമസിക്കുന്ന ഖദീജ, പതിറ്റാണ്ടുകൾക്കു മുമ്പ് നഷ്ടമായ ആഭരണം അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയ സന്തോഷത്തിലാണ്.
21 വർഷങ്ങൾക്ക് മുമ്പ് നഷ്ടമായ മാല
പരേതനായ അബുവിന്റെ ഭാര്യയായ ഖദീജയുടെ മൂന്നരപ്പവൻറെ മാല, 21 വർഷങ്ങൾക്ക് മുമ്പ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നഷ്ടമായത്. ഏറെ തിരച്ചിലും നടത്തിയെങ്കിലും അന്ന് മാല കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
അജ്ഞാതൻ അയച്ച കൊറിയർ
കാലം കഴിഞ്ഞപ്പോൾ, ഖദീജയുടെ മകൻ ഇബ്രാഹിമിന്റെ ഫോൺ നമ്പറിലേക്കു ഒരു കോൾ എത്തി. സമീപത്തെ കടയിൽ കൊറിയർ വന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കുടുംബം അത് വീട്ടിലെത്തിച്ചു.
സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു
ആരെങ്കിലും ഓർഡർ ചെയ്തതാണെന്ന കരുതലിൽ തുറന്നപ്പോൾ, നഷ്ടമായ മാലയോടു സാമ്യമുള്ള ആഭരണം പുറത്തുവന്നു.
കൊറിയറിനൊപ്പം വന്ന കുറിപ്പിൽ എഴുതിയിരുന്നത്:
“വർഷങ്ങൾക്ക് മുമ്പ് താങ്കളുടെ പക്കൽ നിന്നും കളഞ്ഞുപോയ ആഭരണം അന്നെനിക്ക് ലഭിച്ചിരുന്നു. അന്നത്തെ സാഹചര്യത്തിൽ അത് ഉപയോഗിക്കേണ്ടി വന്നു.
ഇപ്പോൾ അതിന്റെ പേരിൽ വല്ലാതെ ദുഃഖിതനാണ്. അതിനാൽ അതുപോലുള്ള ആഭരണം അയക്കുകയാണ്. സന്തോഷത്തോടെ സ്വീകരിക്കണം. ദുആയിൽ എന്നെയും ഉൾപ്പെടുത്തണം.”
(വീട്ടിലേക്കുവന്ന പാഴ്‌സലിൽ 21 വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട ആ അമൂല്യനിധി)
ഖദീജയുടെ പ്രതികരണം
ഇപ്പോൾ പവന്റെ വില എൺപതിനായിരത്തിനോട് അടുത്തിരിക്കെ, നഷ്ടമായ ആഭരണം തിരികെ ലഭിച്ചതിൽ ഖദീജയും കുടുംബവും അത്ഭുതത്തോടെയാണ്. ആഭരണം സ്വർണമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
അജ്ഞാതനെ അന്വേഷിക്കാൻ താൽപര്യമില്ലെന്നും, കൈപ്പിഴ തിരുത്തിയ മനസിന് ബഹുമാനം നൽകുന്നുവെന്നും ഖദീജ പ്രതികരിച്ചു.
തൃശ്ശൂരിലെ പുലികളി സംഘങ്ങൾക്കു മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര ധനസഹായം; ഓണസമ്മാനമെന്ന് സുരേഷ് ഗോപി
തൃശ്ശൂരിലെ പുലികളി സംഘങ്ങൾക്കു കേന്ദ്ര ടൂറിസം മന്ത്രാലയത്തിൽ നിന്ന് ധനസഹായം ലഭിച്ചു. ഓരോ സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. ഡിപിപിഎച്ച് (DPHH) പദ്ധതി പ്രകാരമാണ് ഈ സഹായം നൽകുന്നത്.
ആദ്യമായുള്ള കേന്ദ്ര സഹായം
കേരളത്തിലെ സാംസ്‌കാരിക പാരമ്പര്യ കലാരൂപമായ പുലികളിക്ക് കേന്ദ്ര സർക്കാരിന്റെ ധനസഹായം ലഭിക്കുന്നത് ഇതാദ്യമാണ്.
തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു
ഓണാഘോഷങ്ങളുടെ ഭാഗമായി പുലികളി സംഘങ്ങൾക്ക് ലഭിക്കുന്ന ഈ സഹായം വലിയ പ്രോത്സാഹനമായി കണക്കാക്കപ്പെടുന്നു.
സുരേഷ് ഗോപി ഇടപെടലിൽ
കേന്ദ്ര ടൂറിസം മന്ത്രാലയം ധനസഹായം അനുവദിച്ചത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിലൂടെയാണ്. ഇക്കാര്യം അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെയും പങ്കുവെച്ചു.
“പുലികളി സംഘങ്ങൾക്ക് എന്റെ ഓണസമ്മാനമാണ് ഇത്” എന്നായിരുന്നു സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
പദ്ധതി സാധ്യമാക്കുന്നതിൽ സഹകരിച്ച കേന്ദ്ര ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.
സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രശസ്തമായ തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് എന്റെ ഓണസമ്മാനചരിത്രത്തില്‍ ആദ്യമായി കേന്ദ്ര ടൂറിസം മന്ത്രാലയം പ്രശസ്തമായ തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് 3 ലക്ഷം രൂപ വീതം DPPH സ്കീമിന്റെ അടിയില്‍ അനുവദിക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്!
ഇത് സാധ്യമാക്കുന്നതിൽ എല്ലാവിധ സഹായവും നല്‍കിയ കേന്ദ്ര ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ Gajendra Singh Shekhawat ജിക്ക് ഹൃദയം നിറഞ്ഞ നന്ദി
കൂടാതെ, സൗത്ത് സോൺ കൾച്ചറൽ സെന്റർ,(Thanjavur ) പുലിക്കളി സംഘങ്ങൾക്ക് 1 ലക്ഷം രൂപ വീതം സംഭാവന ചെയ്യും.
Let’s keep the THRISSUR Spirit alive!