ഉഷ്ണതരംഗത്തിൽ ഉരുകുന്ന കാർഷിക മേഖല; പരമ്പര നാലാം ഭാഗം:-കാപ്പിവില പല മടങ്ങ് ഉയരേ… കാരണമെന്ത് ? കർഷകന് നേട്ടമോ ?

ഉത്പാദനം ഇടിഞ്ഞതോടെ സംസ്ഥാനത്ത് കാപ്പിവില പല മടങ്ങായി ഉയർന്നു. നാലു വർഷം മുൻപ് 70 രൂപ വിലയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില 230 രൂപയായിട്ടും 110 രൂപ വിലയുണ്ടായിരുന്ന കാപ്പി പരിപ്പിന്റെ വില 362 രൂപയായുമായാണ് ഉയർന്നത്. ഇടുക്കി വയനാട് ജില്ലകളിലാണ് പ്രധാനമായും കാപ്പി കൃഷിയുള്ളത്. ഇവിടങ്ങളിൽ നിന്നും കർഷകർ വൻ തോതിൽ കാപ്പി കൃഷിയുപേക്ഷിച്ചതാണ് വില ഉയരാൻ കാരണം.

2019 ഓഗസ്റ്റിൽ ഹൈറേഞ്ചിൽ ഏലം വില റെക്കോഡിലെത്തിയിരുന്നു. തുടർന്ന് ഇടുക്കിയിലെ കർഷകർ കാപ്പിച്ചെടി പിഴുതുമാറ്റി ഏലം നട്ടത് ഇടുക്കിയിൽ നിന്നും കാപ്പികൃഷി ഏറെക്കുറെ അപ്രത്യക്ഷമാകാൻ കാരണമായി. വിളവെടുപ്പിന് വേണ്ടത്ര തൊഴിലാളികളെ കിട്ടാതായതോടെ കർഷകർ കാപ്പി കൃഷിയിൽ നിന്നും പിന്മാറി. പ്രാദേശിക തൊഴിലാളികൾക്ക് 800 രൂപയും മറുനാടൻ തൊഴിലാളികൾക്ക് 600 രൂപയും നൽകിയാൽ മാത്രമേ വിളവെടുക്കാൻ കഴിയൂ. കാലാവസ്ഥാ വ്യതിയാനം മൂലം കാപ്പിക്കുരു ഒരുമിച്ച് പഴുക്കാത്തതിനാൽ രണ്ടു തവണ വിളവെടുപ്പ് നടത്തേണ്ട സാഹചര്യമുണ്ടാക്കി. ഇതോടെ വിളവെടുപ്പ് കൂലി പോലും കിട്ടാതായതോടെ കർഷകരിൽ പലരും കാപ്പിക്കുരു വിളവെടുത്തില്ല. ഇത് കമ്പോളങ്ങളിൽ കാപ്പിക്കുരുവിന്റെ ലഭ്യത കുറയാൻ കാരണമായി.

കാലാവസ്ഥാ വ്യതിയാനവും തുടർച്ചയായ മഴയുംമൂലം മുൻവർഷങ്ങളിൽ കാപ്പിച്ചെടികൾക്ക് വർഷകാലത്തും മഴയ്ക്ക് മുൻപും ചെയ്തിരുന്ന രോഗ കീട നിയന്ത്രണങ്ങൾ സ്വീകരിച്ചില്ല. ഇത് കാപ്പിച്ചെടികൾക്ക് കറുത്തഴുകൽ, ഞെട്ടഴുകൽ,കായപൊഴിച്ചിൽ തുടങ്ങിയ രോഗങ്ങൾ ബാധിയ്ക്കുവാൻ കാരണമായി. കാപ്പിച്ചെടികളിൽ കായകളുടെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ തുടർച്ചയായി മഴ പെയ്തത് ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നതിനും അതിലൂടെ കായകളുടെ കൊഴിഞ്ഞു പോക്കിനും കാരണമായി.

അറബിക്ക, റോബസ്റ്റ ഇനങ്ങളിൽ കറുത്തഴുകൽ, ഞെട്ട് ചീയ്യൽ തുടങ്ങിയ രോഗങ്ങളും വർധിച്ചിരുന്നു.
അറബിക്ക കാപ്പിയിൽ എട്ട് ശതമാനം വരെയും റോബസ്റ്റ ഇനത്തിൽ 15 ശതമാനം വരെയും സാധാരണയായി കായകൾ കൊഴിഞ്ഞു പോകാറുണ്ട്. എന്നാൽ കാലാവസ്ഥാ വ്യതിയാനവും തുടർന്നുണ്ടായ രോഗവും മൂലം കായ പൊഴിച്ചിൽ ഇരട്ടിയായി. രോഗങ്ങൾ വർധിച്ചതോടെ വിളവും കുറഞ്ഞു. ഫലത്തിൽ വില വന്നപ്പോൾ ചെറുകിട കർഷകന്റെ കൈയ്യിൽ വിളവില്ലാത്ത അവസ്ഥയായി.

Read also: യു.കെ.യിലെ ഏറ്റവും ഭാരമുള്ള മനുഷ്യൻ അന്തരിച്ചു; രോഗിയായിരിക്കേ വീട്ടിൽ നിന്നും പുറത്തിറക്കിയത് ക്രെയിൻ ഉപയോഗിച്ച്

ഉഷ്ണതരംഗത്തിൽ ഉരുകുന്ന കാർഷിക മേഖല; പരമ്പര രണ്ടാം ഭാഗം:- കുരുമുളക് വില ഉയർന്നതിന് പിന്നിലെന്ത് ?? കർഷകന് നേട്ടമോ ?

ഈ സമയത്താണ് പോക്കെങ്കിൽ നവകേരള ബസിന് കണ്ണൂർ എയർപോർട്ടിൻ്റെ ഗതി വരും; സീറ്റുകൾക്ക് വലുപ്പമില്ല, ടിക്കറ്റിനാണെങ്കിൽ വലിയ വില, യാത്രയാണെങ്കിൽ ഒരു അന്തവും കുന്തവും ഇല്ലാത്ത നേരത്തും

spot_imgspot_img
spot_imgspot_img

Latest news

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

Other news

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി; ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുവനന്തപുരം...

ട്രെയിനിൽ യുവതിക്ക് സുഖപ്രസവം

ന്യൂഡൽഹി: ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനലിലെ ട്രെയിനിലാണ് യുവതിക്ക് സുഖപ്രസവം....

സംസ്ഥാന ബജറ്റ്; ഇടത്തരം വരുമാനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: ഇടത്തരം വരുമാനക്കാർക്ക് ആശ്വാസമായി സഹകരണ ഭവനപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ...

അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള ഡ്യൂ​ട്ടി​ക്കി​ടെ കു​ശ​ലാ​ന്വേ​ഷ​ണം; ര​ണ്ട് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ക​ള്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി

കൊ​ച്ചി: അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കി​ടെ കു​ശ​ലാ​ന്വേ​ഷ​ണം. ര​ണ്ട്...

വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് 3 വയസ്സുകാരിക്ക് ദാരുണാന്ത്യം

നെടുമ്പാശേരി: വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് മുന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശികളുടെ മകളാണ്...

Related Articles

Popular Categories

spot_imgspot_img