web analytics

അപ്പസ്തോലിക് കൊട്ടാരത്തിലെ മാ‍ർപാപ്പയുടെ അടച്ചു മുദ്രവച്ച മുറി വീണ്ടും തുറന്നു; അറിയാം, വിശേഷങ്ങൾ

അപ്പസ്തോലിക് കൊട്ടാരത്തിലെ മാ‍ർപാപ്പയുടെ അടച്ചു മുദ്രവച്ച മുറി വീണ്ടും തുറന്നു. മേയ് പതിനൊന്നിന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പ നയിച്ച മധ്യാഹ്ന പ്രാര്‍ഥനയ്ക്ക് ശേഷമാണ് മുറി വീണ്ടും തുറന്നത്. ഫ്രാന്‍സിസ് പാപ്പാ കാലം ചെയ്തതോടെയാണിത്.

ഏപ്രില്‍ ഇരുപത്തിയൊന്നാം തീയതിയാണ് ഫ്രാന്‍സിസ് പാപ്പ കാലം ചെയ്തത്. മാര്‍പാപ്പമാര്‍ കാലം ചെയ്യുമ്പോൾ അവരുടെ മുറി പൂട്ടി മുദ്ര വയ്ക്കുന്നത് പാരമ്പരാഗത നടപടിയാണ്.

പുതിയ പാപ്പാ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ്, മുറികളുടെ വാതിലുകളിലെ മുദ്രകള്‍ നീക്കം ചെയ്തു കൊണ്ട് വീണ്ടും തുറക്കുന്നത്.

കാമര്‍ലെംഗോ കര്‍ദ്ദിനാള്‍ കെവിന്‍ ജോസഫ് ഫാരെല്‍, സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, പെഞ്ഞ പാറ, ആർച്ച് ബിഷപ് ഘല്ലഘർ, മോൺസിഞ്ഞോർ ലെയോനാർദോ സപിയൻസ എന്നിവരുടെ സാനിധ്യത്തിൽ ലിയോ പതിനാലാമന്‍ പാപ്പ അപ്പസ്തോലിക കൊട്ടാരത്തിലെ പാപ്പയുടെ മുറി വീണ്ടും തുറന്നത്.

ലഹരി വാങ്ങാനായി ആശുപത്രി സിഇഒ ആയ യുവതി ചെലവാക്കിയത് 70 ലക്ഷം രൂപ: വാങ്ങുന്നത് വാട്സ് ആപ്പ് വഴി: ഡോക്ടർ നമ്രത ചെറിയ മീനല്ല..!

വാട്സ് ആപ്പ് വഴി അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങിയ ആശുപത്രി സിഇഒ അറസ്റ്റിൽ. കൊറിയർ വഴിയെത്തിയ ലഹരി വാങ്ങുന്നതിനിടയിലാണ് ഹൈദരാബാദ് ആസ്ഥാനമായിട്ടുള്ള ഒമേഗ ആശുപത്രിയുടെ സിഇഒയും ഡോക്ടറുമായ നമ്രത ചിഗുരുപതി (34) അറസ്റ്റിലായത്.

വാട്സ്ആപ്പ് വഴി കൊ​ക്കെയ്ന് ഓർഡർ ചെയ്ത നമ്രത ഓൺലൈൻ വഴി അഞ്ച് ലക്ഷം രൂപ കൈമാറുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അറസ്റ്റിലാകുന്നത്.

ലഹരിവാങ്ങാൻ 70 ലക്ഷം രൂപയോളം ചെലവഴിച്ചതായി നമ്രത സമ്മതിച്ചതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലഹരി വിതരണക്കാരനായ വാൻഷ് ദാക്കറിൽ നിന്നാണ് ഇവർ ലഹരിവാങ്ങിയിരുന്നത്.

ലഹരിസംഘവും ഇടപാടുകാരും നിരീക്ഷണത്തിലായിരുന്നുവെന്നും ഇരുവരിൽ നിന്നും 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തുവെന്നും അന്വേഷണ സംഘം പറഞ്ഞു. ദാക്കറിന്റെ സഹായിയായ ബാലകൃഷ്ണണയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

‘രാജ്യമാണ് ഏറ്റവും വലുത്’: വിവാഹത്തിന് തൊട്ടുപിന്നാലെ ജോലിയിൽ തിരികെയെത്തി ഐഎഎഫ് സൈനികന്‍: കട്ട സപ്പോർട്ടുമായി കുടുംബം

വിവാഹത്തിന് വേണ്ടി അവധിയെടുത്ത് വിവാഹചടങ്ങുകള്‍ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ ജോലിയിലേക്ക് തിരികെ കയറിയ ഒരു ഐഎഎഫ് സൈനികന്‍ ആണിപ്പോൾ സോഷ്യൽ മീഡിയയുടെ താരം.

മധ്യപ്രദേശിലെ രാജഗഢ് സ്വദേശിയായ മോഹിത് രാത്തോര്‍ എന്ന യുവസൈനികനാണ് കുടുംബത്തിനും നാടിനും അഭിമാനമായി മാറിയത്.

സംഭവം ഇങ്ങനെ:

ഇസാപൂര്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ സേവനം അനുഷ്ഠിക്കുന്ന മോഹിത് വിവാഹത്തോട് അനുബന്ധിച്ച് ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ അവധിയെടുത്തിരുന്നു.

വ്യാഴാഴ്ചയായിരുന്നു മോഹിതിന്റെ വിവാഹം. അതിന് പിന്നാലെയാണ് അവധി റദ്ദാക്കി ജോലിയിലേക്ക് തിരിച്ച് പ്രവേശിക്കാനുള്ള ഓര്‍ഡര്‍ വരുന്നത്. ഒട്ടും വൈകാതെ തന്നെ അദ്ദേഹം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു.

രാജ്യമാണ് വലുതെന്നും അതിനാല്‍ അവധി റദ്ദാക്കി മടങ്ങാന്‍ ആവശ്യപ്പെട്ടതില്‍ തനിക്ക് ദുഃഖമില്ലെന്നും മോഹിത് പറഞ്ഞതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വധു വന്ദനയും മറ്റ് കുടുംബാംഗങ്ങളും മോഹിതിന് പൂര്‍ണമായ പിന്തുണ നല്‍കി. തങ്ങളുടെ മകന്‍ രാജ്യത്തെ സേവിക്കുന്നതില്‍ വലിയ അഭിമാനം തോന്നുന്നുവെന്ന് മോഹിതിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം കടുക്കുന്ന ഈ അടിയന്തര സാഹചര്യത്തില്‍ രാജ്യസുരക്ഷ്‌ക്കായി രാജ്യത്തിന്റെ വിവിധ സേനകളില്‍ പ്രവര്‍ത്തിക്കുന്ന സൈനികര്‍ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ്. കുടുംബത്തോടൊപ്പം അവധിദിനങ്ങള്‍ ചെലവഴിച്ച് കൊണ്ടിരുന്ന ഒട്ടേറെ സൈനികര്‍ തിരികെ ജോലിയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം....

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ജിപിഎസ് സ്പൂഫിങ്; സുരക്ഷ മെച്ചപ്പെടുത്തുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയിലെ നിരവധി പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പരിതയിലുണ്ടായ ജിപിഎസ് സ്പൂഫിങ്...

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് കണ്ണൂർ സ്വദേശിനി

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ കണ്ണൂർ: മലയാളി വിദ്യാർഥിനി...

ഗുരുവായൂര്‍ ഏകാദശി മഹോത്സവം ഇന്ന്;വന്‍ ഭക്തജനത്തിരക്ക്; പ്രസാദ ഊട്ട് രാവിലെ ഒന്‍പത് മുതല്‍

ഗുരുവായൂര്‍: വ്രതശുദ്ധിയുടെ മഹിമ തേടി ലക്ഷക്കണക്കിന് ഭക്തര്‍ ഇന്ന് ഗുരുവായൂരില്‍ ഏകാദശി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

Related Articles

Popular Categories

spot_imgspot_img