തൃശൂർ: ചെറുതുരുത്തിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തമിഴ്‌നാട് സ്വദേശി അൻപതുകാരിയായ സെൽവിയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഭർത്താവ് കള്ളക്കുറിച്ചി സ്വദേശി തമിഴരശനെ പൊലീസ് അറസ്റ്റ് ചെയ്തു.The police termed the incident where the woman was found dead in Chururuti as a murder
ഇന്നലെ പുലർച്ചെയാണ് ഭാര്യയെ വെയിറ്റിങ് ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഭർത്താവ് തമിഴരശൻ ചെറുതുരുത്തി സ്റ്റേഷനിൽ നേരിട്ടെത്തി അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
യുവതി അതിക്രൂരമായ മർദനമേറ്റാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. പ്രതി കൃത്യം ചെയ്തത് മദ്യലഹരിയിലാണന്നും പൊലീസ് പറയുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.