അടൂർ: തിരക്കുള്ള സമയത്ത് റോഡിലൂടെ കുതിരപ്പുറത്ത് പാഞ്ഞെത്തിയ യുവാവിനെ തടഞ്ഞ് തിരിച്ചയച്ച് പൊലീസ്. അടൂർ ടൗണിൽ ഇന്നലെ വൈകിട്ട് നാലുമണിക്കാണ് സംഭവം.The police stopped the young man who was riding a horse on the road during rush hour and sent him bac
സ്കൂൾ വിട്ട സമയമായതിനാൽ കുട്ടികൾ ഉൾപ്പെടെ വലിയ തിരക്കായിരുന്ന സമയത്താണ് യുവാവ് കുതിരപ്പുറത്ത് അപകടകരമായ രീതിയിൽ പാഞ്ഞെത്തിയത്.
അടൂർ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിന് സമീപത്തുവച്ച് പോലീസ് കുതിരയെ തടയുകയായിരുന്നു.
കുതിരയെ നടത്തിക്കാൻ കൊണ്ടുവന്നതാണെന്നാണ് യുവാവ് പോലീസിന് നൽകിയ മറുപടി.
സ്കൂൾ സമയത്ത് ഇത് പാടില്ലെന്നും കുട്ടികൾക്കും മറ്റുള്ളവർക്കും അപകടകരമായ കാര്യമാണ് ചെയ്യുന്നതെന്നും യുവാവിനെ പറഞ്ഞ് മനസ്സിലാക്കിയശേഷം കുതിരയെ അടൂർ ബൈപ്പാസ് റോഡുവഴി കൊണ്ടുപോകാൻ യുവാവിനോട് പോലീസ് നിർദേശിച്ചു.
കൂടാതെ, വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലെത്താനും പോലീസ് യുവാവിന് നിർദേശം നൽകി.