കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ കാഫിർ വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി പൊലീസ്. കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു.The police made a crucial revelation in the Kafir controversy during the Lok Sabha elections
റെഡ് എൻകൗണ്ടേഴ്സ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ആദ്യം സ്‌ക്രീൻ ഷോട്ട് പ്രത്യക്ഷപ്പെട്ടത്. റിബേഷ് എന്നയാളാണ്ഏപ്രിൽ 25ന് ഉച്ചയ്‌ക്ക് 2.13ന് ഗ്രൂപ്പിൽ ഇത് പോസ്റ്റ് ചെയ്തത്.
രണ്ടാമത് സ്‌ക്രീൻഷോട്ട് വന്നത് റെഡ് ബറ്റാലിയൻ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ്. അന്നു തന്നെ ഉച്ചയ്‌ക്ക് 2.34 ന് ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് അമൽറാം എന്നയാളാണ്.
എവിടെനിന്നാണ് സ്‌ക്രീൻഷോട്ട് ലഭിച്ചതെന്ന് കാര്യം അന്വേഷണത്തിൽ റിബേഷ് വെളിപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. ഇയാളുടെ ഫോൺ വിശദമായ പരിശോധനയ്‌ക്ക് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ അനുബന്ധ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
മതവിദ്വേഷം വളർത്തുന്ന ‘കാഫിർ’ സ്ക്രീൻ ഷോട്ട് പോസ്റ്റ് ആദ്യം എത്തിയത് ‘റെഡ് എൻകൗണ്ടേഴ്സ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണെന്നും ഇത് ‘അമ്പലമുക്ക് സഖാക്കൾ’ എന്ന ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ‘പോരാളി ഷാജി’ എന്ന ഫെയ്സ്ബുക്ക് പേജിന് പിന്നിൽ വഹാബ് എന്ന ആളാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവള്ളൂരിലെ എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ വാട്സാപ്പ് സന്ദേശമെന്ന പേരിലാണ് ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിച്ചത്. എൽ.ഡി.എഫ്.
സ്ഥാനാർഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമർശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹികമാധ്യമങ്ങളിൽ വ്യാപിച്ചു.
ഇത് വ്യാജമായി നിർമിച്ച സ്ക്രീൻഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവർ പരാതി നൽകിയിരുന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ലീഗിന്റെ ആരോപണം.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഹമ്മദ് കാസിമല്ല സ്ക്രീൻ ഷോട്ടിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിർണായക വിവരങ്ങൾ പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
മത സ്പർധവളർത്തുകയാണ് ഈ സ്ക്രീൻ ഷോട്ടിലൂടെ ഇത് നിർമിച്ചവർ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പോലീസ് പറയുന്നു.
പോരാളി ഷാജി, അമ്പലമുക്ക് സഖാക്കൾ എന്നീ ഫെയ്സ്ബുക്ക് പേജുകളിൽ ഈ സ്ക്രീൻ ഷോട്ട് എങ്ങനെ എത്തി എന്നതിൽ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം.
റെഡ് ബറ്റാലിയൻ എന്നും റെഡ് എൻകൗണ്ടേഴസ് എന്നും പേരുള്ള രണ്ട് വാട്സാപ്പ് ഗ്രൂപ്പുകളിൽ വന്ന പോസ്റ്റാണ് ഈ ഫെയ്സ്ബുക്ക് പേജുകളിൽ അതിന്റെ അഡ്മിൻമാർ പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി.
2024 ഏപ്രിൽ 25-ന് വൈകീട്ട് മൂന്നിനാണ് അമ്പാടിമുക്ക് സഖാക്കൾ എന്ന പേജിൽ സ്ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിൻ മനീഷിനെ ചോദ്യം ചെയ്തപ്പോൾ ‘റെഡ് ബറ്റാലിയൻ’ എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഏപ്രിൽ 25 ഉച്ചക്ക് 2.34നാണ് റെഡ് ബറ്റാലിയൻ ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. അമൽ റാം എന്ന വ്യക്തിയാണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.
‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് കിട്ടിയത് എന്നാണ് അദ്ദേഹത്തിന്റെ മൊഴി. ഏപ്രിൽ 25-ന് ഉച്ചക്ക് 2.13-ന് റിബേഷ് രാമകൃഷ്ണൻ എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്.
രാത്രി 8.23-ന് പോരാളി ഷാജിയുടെ ഫെയ്സ്ബുക്ക് പേജിലും സ്ക്രീൻഷോട്ട് പ്രചരിച്ചു. ആദ്യം പോസ്റ്റ് ചെയ്ത റിബേഷ് സ്ക്രീൻഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് പറഞ്ഞത്.
ഇയാളുടെ ഫോൺ വിശദമായ പരിശോധനക്ക് നൽകിയിട്ടുണ്ടെന്നും അതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂ എന്നുമാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
‘അമ്പലമുക്ക് സഖാക്കൾ’ എന്ന ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട രണ്ട് ഫോൺ നമ്പറുകൾ കിട്ടിയിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
മനീഷ്, സജീവ് എന്നിവരുടെ പേരിലെടുത്ത നമ്പറുകളാണ് ലഭിച്ചിരിക്കുന്നത്. മനീഷാണ് അമ്പലമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ. ഇയാളുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് കോടതിയെ അറിയിച്ചു.
പോരാളി ഷാജിയെന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ വഹാബ് എന്നയാളാണെന്നും പോലീസ് കണ്ടെത്തി. പേജിന്റെ വെരിഫിക്കേഷനായി ഉപയോഗിച്ച രണ്ട് മൊബൈൽ നമ്പറുകളുടേയും ഉടമ വഹാബ് എന്നയാളാണെന്നും പോലീസ് വ്യക്തമാക്കുന്നു.