കൊച്ചിയിലെ ഹോസ്റ്റലുകളിൽ വീണ്ടും കഞ്ചാവ് വേട്ട; 4 പേർ പിടിയിൽ

കൊച്ചി: കളമശേരി കുസാറ്റ് പരിസരത്തെ ഹോസ്റ്റലുകളിൽ പൊലീസിൻറെ മിന്നൽ പരിശോധന. കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായി.

കളമശ്ശേരിയിൽ നിന്ന് മൂന്നുപേരെയും തൃക്കാക്കരയിൽ നിന്നും ഒരാളെയുമാണ് പിടികൂടിയത്.

കളമശേരി പോളിടെക്നിക് ഹോസ്റ്റലിലെ ലഹരിവേട്ടയ്ക്ക് പിന്നാലെയാണ് പരിസരങ്ങളിലുള്ള ​ഹോസ്റ്റലുകളിൽ പരിശോധന ശക്തമാക്കിയത്.

രാത്രികാല പരിശോധനകളുടെ ഭാഗമായാണ് പൊലീസ് ഹോസ്റ്റലുകളിൽ പരിശോധന നടത്തിയത്.

നേരത്തെ പരാതികൾ ഉയർന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ മിന്നൽപരിശോധന. കുസാറ്റ് പരിസരത്ത് നിന്നാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.

മദ്യക്കുപ്പികൾക്ക് പുറമെ കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന കുപ്പിയടക്കമുള്ള സാധനങ്ങൾ ഹോസ്റ്റലുകളിൽ കണ്ടെത്തി.

ലഹരിമരുന്ന് കൈവശം വെച്ച ഒരു വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ മദ്യപിച്ച് വാഹനമോടിച്ച നിരവധി പേരും പിടിയിലായി.

കളമശേരിയിലും വൈറ്റില ഹബിലും എസിപി മാരായ പി.വി. ബേബി, പി. രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ്

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ് കൊച്ചി: റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര...

കാത്തിരുന്നോളൂ, ഇന്ന് രാത്രി ഭൂമിക്ക് അടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോകും; ആവേശത്തിൽ ഗവേഷകർ

കാത്തിരുന്നോളൂ, ഇന്ന് രാത്രി ഭൂമിക്ക് അടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോകും; ആവേശത്തിൽ...

സപ്ലൈകോയില്‍ നാളെ ഉത്രാടദിന വിലക്കുറവ്

സപ്ലൈകോയില്‍ നാളെ ഉത്രാടദിന വിലക്കുറവ് തിരുവനന്തപുരം: സപ്ലൈകോയിൽ ഉത്രാടദിനമായ സെപ്റ്റംബർ നാലിന് സാധനങ്ങൾ...

തൊടുപുഴ കോടതിയിൽ ഒരു ഫീസില്ലാ വക്കീലുണ്ട്….ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ കണ്ണീരൊപ്പി നിയമ സഹായം നൽകാൻ സിസ്റ്റർ ജോസിയ

തൊടുപുഴ കോടതിയിൽ ഒരു ഫീസില്ലാ വക്കീലുണ്ട്….ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ കണ്ണീരൊപ്പി നിയമ...

ഗണേശോത്സവത്തിനിടെ കാർ അപകടം; മൂന്ന് മരണം

ഗണേശോത്സവത്തിനിടെ കാർ അപകടം; മൂന്ന് മരണം റായ്പുര്‍: ഗണേശോത്സവ ഘോഷയാത്ര നടക്കുന്നതിനിടെ ആളുകൾക്കിടയിലേക്ക്...

വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു

വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു കൊളറാഡോ: ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു....

Related Articles

Popular Categories

spot_imgspot_img