റൺവേയിൽ വിമാനം ഇറക്കാൻ താൻ ‘സർട്ടിഫൈഡ്’ അല്ലെന്ന് ആകാശത്തു വച്ച് വെളിപ്പെടുത്തി പൈലറ്റ് ! പിന്നെ നടന്നത്…

വിമാനം പറക്കുന്നതിനിടെ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ താൻ ‘സർട്ടിഫൈഡ്’ അല്ല എന്ന് വെളിപ്പെടുത്തി പൈലറ്റ്. ഇതോടെ ഒറിജിനൽ ഡെസ്റ്റിനേഷനിൽ നിന്നും വഴി തിരിച്ചുവിട്ട വിമാനം മറ്റൊരു എയർപോർട്ടിൽ ഇറങ്ങിയശേഷം വേറെ പൈലറ്റ് എത്തി വിമാനം എത്തേണ്ട സ്ഥലത്ത് എത്തിക്കുകയായിരുന്നു.(The pilot revealed in the sky that he was not certified to land the plane on the runway)

അലാസ്ക എയർലൈൻസ് വിമാനത്തിലാണ് യാത്രക്കാരെ ആശങ്കയിൽ എത്തിയ സംഭവം ഉണ്ടായത്. ജാക്‌സൺ ഹോൾ എയർപോർട്ടിൽ ആയിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ലാൻഡിങ്ങിന് അല്പസമയം മുൻപാണ് തനിക്ക് ഈ എയർപോർട്ടിൽ ഇറങ്ങാൻ അനുമതി ഇല്ല എന്ന് പൈലറ്റ് വെളിപ്പെടുത്തിയത്. ഇതോടെ യാത്രക്കാർ ആശങ്കയിലായി.

തുടർന്ന് വിമാനം സാൾട്ട് ലേക്ക് എയർപോർട്ടിലേക്ക് തിരിച്ചുവിട്ടു. അവിടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. ഇതിനുശേഷം ജാക്സൺ ഹോൾ എയർപോർട്ടിൽ ഇറങ്ങാൻ അനുമതി ഇല്ലാതിരുന്ന പൈലറ്റിനെ മാറ്റുകയും പകരം മറ്റൊരു പൈലറ്റ് എത്തി വിമാനം പറത്തുകയുമായിരുന്നു.

മൂന്ന് മണിക്കൂർ വൈകിയാണ് വിമാനം ജാക്സൺ ഹാൾ എയർപോർട്ടിൽ ലാൻഡ് ചെയ്തത്. ഇതുമൂലം തങ്ങൾ വളരെയധികം ബുദ്ധിമുട്ടിയതായി യാത്രക്കാർ പരാതിപ്പെട്ടു.

വിമാനം പറത്താൻ യോഗ്യതയുള്ള പൈലറ്റ് തന്നെയാണ് വിമാനം പറത്തിയതെന്നും എന്നാൽ പേപ്പർ വർക്കിൽ വന്ന അബദ്ധം മൂലമാണ് അനുമതി ഇല്ലാതായതെന്നും വിമാന കമ്പനി അധികൃതർ വിശദീകരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക്...

പാറശാല ഷാരോൺ കൊലക്കേസ്; ശിക്ഷാ വിധി ഇന്നില്ല

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നില്ല....

മത്സരയോട്ടം, ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 61കാരന് ദാരുണാന്ത്യം; 9 കുട്ടികൾ അടക്കം 49 പേർക്ക് പരുക്ക്

കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് പോ​യ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്...

Other news

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

‘ദൈവമേ , എന്റെ അമ്മായിയമ്മ’…..ഭണ്ഡാരത്തിലെ 20 രൂപ നോട്ടിലെഴുതിയ ആഗ്രഹം കണ്ട് അമ്പരന്ന് പൂജാരി !

നല്ലൊരു ജോലി ലഭിക്കണമെന്നും പരീക്ഷയില്‍ മികച്ച വിജയം നേടണമെന്നും അങ്ങിനെ പ്രാർത്ഥിക്കാൻ...

പാറശാല ഷാരോൺ കൊലക്കേസ്; ശിക്ഷാ വിധി ഇന്നില്ല

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നില്ല....

അന്യപുരുഷൻമാരും സ്ത്രീകളും ഇടകലർന്ന് അഭ്യാസം വേണ്ട; മെക് 7 കൂട്ടായ്‌മക്കെതിരെ സമസ്ത

കോഴിക്കോട്: മത മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമത്തിനെതിരെ സുന്നി വിശ്വാസികൾ ജാ​ഗ്രത പുലർത്തണമെന്ന്...
spot_img

Related Articles

Popular Categories

spot_imgspot_img