സര്‍വ്വീസിനായി മൊബെെല്‍ ഷോപ്പിലെത്തിച്ച ഫോണ്‍ തീപ്പിടിച്ച് പൊട്ടിത്തെറിച്ചു. കോഴിക്കോട് മുക്കം കൊടിയത്തൂരിലെ ചാലില്‍ മൊബെെല്‍ ഷോപ്പില്‍ ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. The phone brought to the shop for service caught fire and exploded
ബാറ്ററി കേടായതോടെ, ഫോണ്‍ നന്നാക്കാനായി വീട്ടുടമസ്ഥന്‍ മൊബെെല്‍ ഷോപ്പില്‍ എത്തിക്കുകയും ജീവനക്കാരന്‍ സര്‍വ്വീസിനായി ഫോണ്‍ തുറക്കുകയും ചെയ്തതോടെയാണ് തീപ്പിടിച്ച് പൊട്ടിത്തെറിച്ചത്. തീ ആളിക്കത്തിയെങ്കിലും ജീവനക്കാരന്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
കേടുവന്ന ബാറ്ററിയുമായി മൊബെെല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന്‍റെ അപകട സാധ്യത ജനങ്ങള്‍ മനസ്സിലാക്കണമെന്ന് മൊബെെല്‍ ഷോപ്പ് ഉടമകള്‍ പറഞ്ഞു. ഒരാഴ്ച്ചയോളമായി ഫോണിന്‍റെ ബാറ്ററിക്ക് തകരാർ ഉണ്ടെങ്കിലും ഫോണ്‍ വീട്ടുകാര്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.