പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ എത്തിയ രോഗി മരണവെപ്രാളത്തോടെ കിടന്നത് തറയില്‍; സ്ട്രച്ചര്‍ എടുത്തു കൊണ്ടുവരാന്‍ പോലും ആരുമില്ലാത്ത മെഡിക്കൽ കോളജ്; അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറി രോഗി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം : പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെത്തിച്ച രോഗി മരണവെപ്രാളത്തോടെ കിടന്നത് തറയില്‍.

രോഗിയെ ആംബുലന്‍സില്‍ നിന്ന് ആശുപത്രിക്കുള്ളിലേയ്‌ക്ക് കൊണ്ടുപോകാന്‍ വീല്‍ചെയറോ സ്ട്രക്ച്ചറോ എടുക്കാന്‍ ജീവനക്കാരില്ല. ഒടുവില്‍ കണ്ടു നിന്നവര്‍ സ്ട്രക്ച്ചര്‍ എടുത്തു കൊണ്ടുവന്ന് രോഗിയെ കിടത്തേണ്ട ഗതികേടാണുണ്ടായത്. കടുത്ത ക്രൂരതയാണ് ആശുപത്രി അധികൃതരില്‍ നി്ന്നുണ്ടാത്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കാച്ചാണി സ്വദേശി ബൈജു (48) നെ ശരീരമാസകലം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. ആംബുലന്‍സില്‍ നിന്ന് രോഗിയെ ആശുപത്രിക്കുള്ളിലേയ്‌ക്ക് കൊണ്ടുപോകാന്‍ ജീവനക്കാരില്ലാത്ത അവസ്ഥയാണ് അത്യാഹിത വിഭാഗത്തിലുണ്ടായത്.

സ്ട്രച്ചര്‍ എടുത്തു കൊണ്ടുവരാന്‍ ആളില്ല’ ആംബുലന്‍സിനുള്ളില്‍ പ്രതിസന്ധിയിലായ രോഗി ആംബുലന്‍സിനുള്ളില്‍ നിന്നും ഇറങ്ങി അത്യാഹിത വിഭാഗത്തിനുള്ളിലേയ്‌ക്ക് ഓടി കയറിയെങ്കിലും ഇവിടെ പോലും രോഗിയെ കിടത്താന്‍ സ്ട്രക്ച്ചര്‍ കൊണ്ട് വന്നില്ല.

തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ രോഗി മരണ വെപ്രാളത്തില്‍ തറയില്‍ കിടന്നുരുളുന്ന കാഴ്ചയാണുണ്ടായത്. ഒടുവില്‍ കണ്ടു നിന്ന മറ്റ് രോഗികള്‍ക്കൊപ്പം വന്നവര്‍ സ്ട്രക്ച്ചര്‍ എടുത്തുകൊണ്ടുവന്ന് രോഗിയെ കിടത്തേണ്ട അവസ്ഥയിലായി.

ആശുപത്രി വ്യവസ്ഥയനുസ്സരിച്ച് അത്യാസന്ന നിലയില്‍ ആംബുലന്‍സില്‍ എത്തുന്ന രോഗികളെ ജീവനക്കാര്‍ സ്ട്രക്ച്ചര്‍ കൊണ്ടുവന്ന് പരിചരണ വിഭാഗത്തിലേയ്‌ക്ക് കൊണ്ടു പോകണമെന്നതാണ്. എന്നാല്‍ ഇന്നലെ സ്ട്രക്ച്ചര്‍ എടുക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ് അത്യാഹിത വിഭാഗത്തില്‍ കണ്ടത്. മാത്രവുമല്ല അത്യാസന്ന നിലയിലെത്തുന്ന രോഗിക്ക് കൃത്യമായ പരിചരണം നല്‍കുന്നുണ്ടെന്ന് വകുപ്പ് മന്ത്രി കൊട്ടിഘോഷിക്കുന്നിടത്താണ് പൊള്ളലേറ്റ രോഗി ക്രൂരത നേരിടെണ്ടി വന്നത്.

പൂജപ്പുര സര്‍ക്കാര്‍ മഹിള മന്ദിരത്തിന് മുന്നില്‍ വെച്ച് ആത്മഹത്യ ശ്രമത്തിനിടെയാണ് ബൈജുവിന് പൊള്ളലേറ്റത്. ഇയ്യാളുടെ ഭാര്യ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മഹിള മന്ദിരത്തിലെ അന്തേവാസിയായി കഴിയുകയാണ്. ഇന്നലെ ഭാര്യയെ കാണാന്‍ മഹിള മന്ദിരത്തിലെത്തിയ ശേഷം പുറത്തിറങ്ങി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ നിറച്ച കന്നാസ് കാണിച്ച് ആത്മഹത്യ ഭീഷണി മുഴക്കി.

തുടര്‍ന്ന് പൂജപ്പുര പോലീസ് എത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പോലീസ് ഫയര്‍ ഫോഴ്‌സിനെ വിളിച്ച് വരുത്തിയതും ബൈജു തലയ്‌ക്ക് മീതെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയ്യാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു പോലീസുകാരനും പരിക്കേറ്റു. പൂജപ്പുര പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ അഭിലാഷിനാണ് പൊള്ളലേറ്റത്. ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

The patient was brought to the emergency room in critical condition with burns lying on the floor

spot_imgspot_img
spot_imgspot_img

Latest news

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ...

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ നരേന്ദ്രമോദി...

അവരുടെ പുറംവും വയറും കാണാം

ന്യൂഡൽഹി: ബുർഖ ധരിക്കാതെ മസ്ജിദിനുള്ളിൽ കയറിയ സമാജ്‌വാദി പാർട്ടി നേതാവും ലോക്സഭാംഗവുമായ...

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു പത്തനംതിട്ട∙ കാർ നിയന്ത്രണം വിട്ട് കുളത്തിൽ...

മഴ; അവധി അറിയിപ്പുകൾ

മഴ; അവധി അറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

Related Articles

Popular Categories

spot_imgspot_img