വെള്ളപ്പാണ്ട് മനുഷ്യരിൽ കണ്ടുവരുന്ന രോഗമാണെങ്കിലും അപൂർവമായി ചില മൃഗങ്ങളിലും ഇവ കാണാറുണ്ട്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ബാധിച്ച ഒരു വളർത്തുനായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 4 വയസുള്ള ബസ്റ്ററാണ് രോഗം പിടിപെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായത്.
ഒക്ലഹോമയിലാണ് സംഭവം. പൂർണമായും കറുത്ത നിറമുള്ള നായ ആയിരുന്നു ബസ്റ്റർ. എന്നാൽ രോഗം ബാധിച്ചതോടെ പൂർണമായും വെള്ളനിറമായി മാറി. രണ്ടര വയസുള്ളപ്പോഴാണ് നായക്ക് രോഗം പിടിപെടുന്നത്. അന്നുമുതൽ പതിയെ പതിയെ നിറം മാറി തുടങ്ങി. ഒടുവിൽ പൂർണമായും വെള്ളയായി തീരുകയായിരുന്നു. രോഗം പിടിപെട്ടത് മുതലുള്ള ബസ്റ്ററിന്റെ വിവിധ ചിത്രങ്ങളും നായയുടെ ഉടമ പുറത്തുവിട്ടിട്ടുണ്ട്.