നഴ്സിനെ ആശുപത്രിയിൽ വച്ച് ബലാത്സംഗം ചെയ്ത ആശുപത്രി ഡയറക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള കല്യാൺപൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് 22കാരിയായ നഴ്സ് ബലാത്സംഗത്തിനിരയായത്. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. അറസ്റ്റിലായ ആശുപത്രി ഡയറക്ടറെ കോടതിയിൽ ഹാജരാക്കി. ഇയാളുടെ വിശദ വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.
പീഡനത്തിനിരയായ നഴ്സ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ആശുപത്രി ഡയറക്ടർ തന്നെയാണ് രാത്രി ജോലിക്കിടെ നഴ്സിനെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബലാത്സംഗം ചെയ്തത്. പീഡനത്തിന് മുമ്പ് യുവതിക്ക് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയെന്നും സംശയിക്കുന്നു.
ഞായറാഴ്ച വൈകുന്നേരം ആശുപത്രി ഡയറക്ടർ ഒരു പാർട്ടി നടത്തിയിരുന്നു. ഇതിന് ശേഷം നഴ്സിനോട് രാത്രിയും ആശുപത്രിയിൽ നിൽക്കണമെന്നും ചില ജോലികൾ ഉണ്ടെന്നും നിർദേശിച്ചു. ഇത് അനുസരിച്ചാണ് നഴ്സ് ജോലിക്ക് കയറിയത്. അർദ്ധരാത്രിയോടെ ഡയറക്ടർ നഴ്സിനെ തന്റെ മുറിയിലേക്ക് വിളിച്ചു. തുടർന്ന് ബലമായി അകത്ത് കയറ്റിയ ശേഷം വാതിൽ പൂട്ടി. യുവതിയെ അവിടെ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിയിൽ ആരോപിക്കുന്നു. സംഭവം ആരെയെങ്കിലും അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
English summary : The nurse was molested ; The hospital director was arrested