തൃശൂരിൽ ചികിത്സ പിഴവിനെ തുടർന്ന് ഒരു വയസ്സുകാരൻ മരിച്ചു. വിനുവിന്റെ മകൻ ആദിർഷ് ആണ് മരിച്ചത്. പനിയെ തുടർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
ഒല്ലൂരിലെ വിൻസെന്റ് ഡി പോൾ ആശുപത്രിക്കെതിരെയാണ് പരാതി വന്നത്. വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയില്ല. 9 മണിക്ക് ശേഷം കുട്ടിയുടെ നില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ചാണ് മരണം സംഭവിച്ചത്. എന്നാൽ പിഡിയാട്രീഷ്യന്റെ നിർദ്ദേശപ്രകാരമാണ് ചികിത്സ നൽകിയതെന്നാണ് സ്വകാര്യ ആശുപത്രി അധികൃതർ പറയുന്നത്.
ഇൻജെക്ഷൻ വഴി മരുന്ന് നൽകാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് ആശുപത്രിയുടെ പക്ഷം. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
English summary : The nurse treated the child without a pediatrician ; there is a complaint that a one -year – old boy died due to a medical error