web analytics

പുതിയ പോപ്പ് ആദ്യ യാത്രയിൽ സഞ്ചരിച്ചത് കറുത്ത ഫോക്സ്-വാഗൺ: ഫ്രാൻസിസ് മാർപാപ്പയുടെ വെളുത്ത ഫിയറ്റ് 500 എൽ ഒഴിവാക്കി: അറിയാം പ്രത്യേകതകൾ

തന്റെ ആദ്യ സ്വകാര്യ യാത്രയിൽ പുതിയ മാർപാപ്പ ലിയോ പതിനാലാമൻ ഉപയോഗിച്ചത് കറുത്ത ഫോക്സ്-വാഗൺ. മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ചിരുന്ന വെളുത്ത ഫിയറ്റ് 500 എൽ ഒഴിവാക്കി.

ശനിയാഴ്ച കർദിനാൾമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മാർപാപ്പ ഏകദേശം 50 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ജെനാസാനോയിലെ മരിയൻ ദേവാലയം സന്ദർശിച്ചു. തന്റെ
ഫോക്സ്-വാഗണിൽ പാസഞ്ചർ സീറ്റിലിരുന്ന് ലിയോ പതിനാലാമൻ മാർപാപ്പ വഴിയിലുള്ള ആളുകളെ അഭിവാദ്യം ചെയ്തു.

ഫിയറ്റ് കാർ ഫ്രാൻസിസ് പാപ്പ അവസാനമായി ഉപയോഗിച്ചത് മരിക്കുന്നതിന് നാല് ദിവസം മുൻപ്, പെസഹാ വ്യാഴാഴ്ച റോമിലെ റെജീന കൊയ്ലി ജയിലിലെ തടവുകാരെ സന്ദർശിക്കാനായിരുന്നു.

മാർപാപ്പ സഞ്ചരിക്കുന്ന വാഹനങ്ങളിൽ സാധാരണയായി SCV 1 (“Stato della Città del Vaticano” എന്നതിന്റെ ചുരുക്കെഴുത്ത്) എന്ന ലൈസൻസ് പ്ലേറ്റ് ഉണ്ടാകാറുണ്ട്. പേപ്പൽ വാഹനവ്യൂഹത്തിൽ ഇപ്പോൾ മെഴ്സിഡസ് ഉൾപ്പെടെയുള്ള ഇലക്ട്രിക് കാറുകളുമുണ്ട്.

ലിയോ പതിനാലാമൻ ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരത്തിൽ പ്രാർഥിക്കുകയും വെളുത്ത റോസാപ്പൂവ് സമർപ്പിക്കുകയും ചെയ്തു.

ഇടുക്കി ഏലപ്പാറയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സൂചന

ഇടുക്കി ഏലപ്പാറയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ഏലപ്പാറ തണ്ണിക്കാനം പുത്തൻപുരയ്ക്കൽ ഷക്കീർ ഹുസൈൻനെയാണ് ഏലപ്പാറ ടൗണിന് സമീപത്ത് വച്ച് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സാഹചര്യത്തെളിവുകൾ കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പീരുമേട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്.
ഷക്കീറിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ രാത്രിയിൽ അന്വേഷണം നടത്തിയിരുന്നു.

അന്വേഷണത്തിന് ഒടുവിലാണ് പുലർച്ചെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത് കാറിൻറെ പിൻ സീറ്റിലാണ് കിടന്നിരുന്നത് ഡോർ തുറന്ന നിലയിലും ആയിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു.

തുടർന്ന് പീരുമേട് പോലീസിൽ ഇവർ വിവരമറിയിച്ചു പീരുമേട് ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി വാഹനത്തിനുള്ളിൽ രക്തക്കറ അടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ പോലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി അടക്കമുള്ളവ പോലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ സംശയമുള്ള ആളുകളെ ചോദ്യംചെയ്യുന്നുണ്ട്.

അതേസമയം യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച ബന്ധുക്കൾ രംഗത്തുവന്നു. സന്ധ്യ കഴിഞ്ഞാൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ഒട്ടേറെ ക്രിമിനൽ സംഘങ്ങളാണ് ഏലപ്പാറ ടൗണിൽ അരങ്ങു വാഴുന്നത്. പലപ്പോഴും പോലീസിന് നേരെ പോലും അക്രമം പതിവാണ്.

spot_imgspot_img
spot_imgspot_img

Latest news

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

Other news

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ്

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ് കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ...

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ...

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു ആലുവ:...

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ്

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ് മൂന്നാറിൽ മനുഷ്യ-വന്യജീവി സംഘർഷം...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Related Articles

Popular Categories

spot_imgspot_img