ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്ന് മുതൽ നടപ്പാക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ ശനിയാഴ്ച പുറത്തിറക്കി. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് നിയമങ്ങൾ പാസാക്കിയത്.
പുതിയ നിയമങ്ങൾ പ്രകാരം ആൾക്കൂട്ട ആക്രമണങ്ങൾ ക്രിമിനൽ കുറ്റമാവും. ഭരണകൂടത്തിന് എതിരായ പ്രവർത്തനങ്ങൾ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. എന്നാൽ, ഭാരതീയ ന്യാസംഹിതാ ബില്ലിൽ 150-ാം വകുപ്പ് രാജ്യദ്രോഹത്തെ കുറ്റകൃത്യമമായി നിലനിർത്തിയിട്ടുണ്ട്. ഏതു കേസിലും നിലവിലെ പോലീസ് കസ്റ്റഡിക്കാലാവധി, അറസ്റ്റിനുശേഷമുള്ള ആദ്യത്തെ പതിനഞ്ചുദിവസമാണ്. ഇതിനപ്പുറവും പോലീസ് കസ്റ്റഡി നീട്ടാനുതകുന്ന വ്യവസ്ഥ ഭാരതീയ നാഗരിക് സുരക്ഷാസംഹിതാ ബില്ലിലുണ്ട്. അതേസമയം, അന്വേഷണവും കുറ്റപത്രസമർപ്പണവുമടക്കമുള്ള കേസുനടപടികൾക്ക് സമയപരിധി നിശ്ചയിച്ചു.
പുതിയ നിയമങ്ങൾ പ്രകാരം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കെതിരായ പ്രവർത്തനവും ഭീകരവാദമാകും. അതേസമയം, രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹികഘടനയെ അസ്ഥിരപ്പെടുത്തുന്നത് ഭീകരപ്രവർത്തനമല്ല. 1860ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (ഐ.പി.സി) പകരം ഭാരതീയ ന്യായ സംഹിത, 1898ലെ ക്രിമിനല്‍ നടപടിച്ചട്ടത്തിന് (സി.ആര്.പി.സി) പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 1872ലെ ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്നീ ബില്ലുകളാണ് പാലർലമെന്റ് പാസാക്കിയത്.
ഇതിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഇവ നിയമമായി മാറിയിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാകുന്നതാണ് പുതിയ നിയമങ്ങള്‍. അന്വേഷണവും കുറ്റപത്രസമര്‍പ്പണവുമടക്കമുള്ള നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിലെ ക്രിമിനല്‍ നിയമങ്ങള്‍ ഭാരതീയമാക്കാനുദ്ദേശിച്ചാണ് പരിഷ്കരണമെന്ന് കേന്ദ്ര സർക്കാർ പറയുന്നു