കോതമംഗലം നെല്ലിക്കുഴിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൾ മരിച്ചു. ഇതേ തുടർന്ന് മനോവിഷമത്തിൽ മാതാവ് പിന്നാലെ ജീവനൊടുക്കി. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകൾ സ്നേഹ (24) ആണ് ഇന്നലെ രാത്രി മരണപ്പെട്ടത്. രണ്ടുമാസം മുൻപ് ചിറയൻകീഴിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രി മരണവാർത്ത അറിഞ്ഞതിന് പിന്നാലെ സ്നേഹയുടെ മാതാവ് ഗായത്രി(45) നെല്ലിക്കുഴി കമ്പനിപ്പടിയിലുള്ള വീട്ടിൽ വച്ച് ജീവനൊടുക്കുകയായിരുന്നു. 30 വർഷത്തോളമായി കോതമംഗലത്ത് ജ്വല്ലറിയിൽ ജീവനക്കാരനാണ് ഹനുമന്ത്. അയൽവാസികളും നാട്ടുകാരുമായി വളരെ സൗഹൃദത്തിൽ ആയിരുന്നു ഇവർ കഴിഞ്ഞിരുന്നത്. സ്നേഹയുടെ സഹോദരൻ ശിവകുമാർ കമ്പ്യൂട്ടർ വിദ്യാർത്ഥിയാണ്.
Read also; എന്തൊരു ചൂട് ! പാലക്കാട് പൊള്ളുന്ന ചൂടിൽ കവറില്‍ ഇരുന്ന കാടമുട്ട വിരിഞ്ഞു