ഈ 18 ഒള രാജ്യങ്ങളിലേക്ക് പറക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചു ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം . ഈജിപ്ത്, ബഹ്‌റിന്‍, അള്‍ജീരിയ, യുഎഇ, ടുണീഷ്യ. സിറിയ, ജോര്‍ഡാന്‍,ഖത്തര്‍, ഒമാന്‍, മൊറോക്കോ, ലിബിയ, ഇറാന്‍, കുവൈറ്റ്, സൗദി അറേബ്യ, ഇറാഖ്, ഇസ്രയേല്‍, പാലസ്തീന്‍ അധിനിവേശ പ്രദേശങ്ങള്‍, യെമെന്‍ ലെബനന്‍ എന്നീ രാജ്യങ്ങളിലേക്കാണ് യാത്രാ മുന്നറിയിപ്പുള്ളത്. The Ministry of External Affairs has warned that flying to these 18 countries is dangerous
ഇസ്രയേലിനും ലെബനിനും ഇടയിലുള്ള സംഘര്‍ഷം ഏതൊരു നിമിഷവും ഒരു യുദ്ധമായി മാറാൻ സാധ്യതയുണ്ട് എന്നാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം നല്‍കിയിരിക്കുന്ന മുന്നറിയിപ്പില്‍ പറയുന്നത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഈ രാജ്യങ്ങളിലേക്കുള്ള യാത്രക്കെതിരെയുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഈജിപ്ത്, ടുണീഷ്യ, മൊറോക്കോ തുടങ്ങി ബ്രിട്ടീഷുകാരുടെ ഏറെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
മുന്നറിയിപ്പ് വന്നതോടെ, നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്ന മലയാളികൾ ഉൾപ്പെടെ ആശങ്കയിലാണ്.
നാട്ടിലേക്ക് വരുന്ന മലയാളികള്‍ ഖത്തര്‍ എയര്‍, എത്തിഹാദ്, എമിറേറ്റ്‌സ്, ഗള്‍ഫ് എയര്‍ തുടങ്ങിയ സര്‍വ്വീസുകളെയാണ് ആശ്രയിക്കുന്നത്. ഇതാണ് ആശങ്കയ്ക്ക് കാരണം.
അതിനിടയില്‍ ലെബനനിലുള്ള ബ്രിട്ടീഷ് പൗരന്മാരോട് എത്രയും വേഗം ലെബനന്‍ വിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വളരെ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പാറ്റ് മെക്ഫദാന്‍ പറഞ്ഞു.