ടെക്‌സാസ്: കോപ്പ അമേരിക്കയില്‍ സമനിലക്കളി. ഗ്രൂപ്പ് എ യിലെ ചിലിയും പെറുവും തമ്മിലുള്ള മത്സരമാണ് ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്. മൈതാനത്ത് മുന്‍ ചാമ്പ്യന്‍മാരായ രണ്ടുടീമുകള്‍ക്കും കാര്യമായ മുന്നേറ്റം കാഴ്ചവെക്കാനായില്ല.Copa America draw. The match between Chile and Peru in Group A is a goalless draw.
സമനിലയായതോടെ ഓരോ പോയന്റ് വീതം നേടിക്കൊണ്ട് ടീമുകള്‍ മടങ്ങി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ചിലെയ്‌ക്ക് ഫിനിഷിങ്ങിലെ പോരായ്‌മകളാണ് തിരിച്ചടിയായത്.
15–ാം മിനിറ്റിൽ മത്സരത്തിലെ തന്നെ മികച്ച അവസരം ലഭിച്ച ചിലെയുടെ അലക്സിസ് സാഞ്ചസിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി.
രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനവുമായി പെറു കളം നിറഞ്ഞെങ്കിലും, ഗോൾകീപ്പർ ക്ലോഡിയോ ബ്രാവോയുടെ തകർപ്പൻ സേവുകൾ ചിലെയ്ക്കു രക്ഷയായി. ജിയാൻലൂക്ക ലപാഡുല, പൗലോ ഗുറെയ്റോ എന്നിവരുടെ ഗോൾശ്രമങ്ങൾ ഏറെ പണിപ്പെട്ടാണ് 41കാരനായ ബ്രാവോ രക്ഷപ്പെടുത്തിയത്. ഇതോടെ, കോപ്പ അമേരിക്കയിൽ കളിക്കുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡും ബ്രാവോയ്ക്കു സ്വന്തം.
മത്സരത്തില്‍ കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കുമായില്ല. എഡ്വാര്‍ഡോ വര്‍ഗാസും അലക്‌സിസ് സാഞ്ചേസും അടങ്ങുന്ന ചിലിയന്‍ മുന്നേറ്റനിരയ്ക്ക് പെറുവിന്റെ പ്രതിരോധക്കോട്ട പിളര്‍ത്താന്‍ സാധിക്കാതെ വന്നു. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി.
പന്തടക്കത്തില്‍ ചിലിയാണ് മുന്നിട്ടുനിന്നത്. എന്നാല്‍ പെറുവിന്റെ ബോക്‌സിലേക്ക് പന്തെത്തിക്കാനും അവസരം സൃഷ്ടിച്ച് ഗോള്‍ കണ്ടെത്താനുമായില്ല.
കിട്ടിയ അവസരങ്ങളില്‍ പെറുവും മുന്നേറ്റങ്ങള്‍ നടത്തി. ഇരുടീമുകള്‍ക്കും ഗോള്‍ വലകുലുക്കാനാവാതെ വന്നതോടെ ടീമുകള്‍ ഓരോ പോയന്റ് വീതം പങ്കിട്ട് മടങ്ങി.
സമനില വഴി ലഭിച്ച ഓരോ പോയിന്റുമായി ഗ്രൂപ്പ് എയിൽ കരുത്തരായ അർജന്റീനയ്ക്കു പിന്നിലാണ് ഇരു ടീമുകളും. ആദ്യ മത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന തോൽപ്പിച്ചത്.