web analytics

4900 രൂപ മാത്രം, രണ്ടു മാസം കൊണ്ട് വധു റെഡിയാകും; പത്തുമാസം കാത്തിരുന്നിട്ടും വധുവിനെ കണ്ടെത്തിയില്ല; വിവാഹബ്യൂറോ 7000 രൂപ നഷ്ടപരിഹാരം നൽകണം

തലശ്ശേരി: പത്തുമാസം കാത്തിരുന്നിട്ടും വധുവിനെ കണ്ടെത്തി നൽകാത്തതിന് വിവാഹബ്യൂറോ 7000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.

പാനൂർ പുത്തൻപുരയിൽ വീട്ടിൽ പി.കെ. സുമേഷിന്റെ പരാതിയിൽ കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര ഫോറമാണ് തുക നൽകാൻ ഉത്തരവായത്.

രജിസ്‌ട്രേഷൻ ഫീസായി 4900 രൂപ വാങ്ങി രണ്ടുമാസംകൊണ്ട് അനുയോജ്യമായ വധുവിനെ കണ്ടെത്തി നൽകുമെന്ന് വിവാഹബ്യൂറോ വാഗ്ദാനം ചെയ്തതായി പരാതിയിൽ പറയുന്നു.

2024 ജനുവരി 14-ന് പണം നൽകി 10 മാസം കഴിഞ്ഞിട്ടും മറുപടി നൽകുകയോ വാക്ക് പാലിക്കുകയോ ചെയ്തില്ല. അന്വേഷണം തുടരുകയാണെന്ന മറുപടിയാണ് ഫോൺ വിളിച്ചപ്പോൾ ലഭിച്ചത്.

കണ്ണൂർ കക്കാട് റോഡിലെ വിവാഹവേദി എം.എസ്. സൊല്യൂഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. 5000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവും നൽകണം. പരാതിക്കാരനുവേണ്ടി അഡ്വ. കെ.കെ. രമേഷ് ഹാജരായി.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

Related Articles

Popular Categories

spot_imgspot_img