web analytics

ഗാഡ്ഗിൽ റിപ്പോർ‍ട്ടിന്റെ കാലത്തുണ്ടായ ജനവിധി ആവർത്തിക്കും; ഇത്തവണ ഇടുക്കിയിലും വയനാട്ടിലും ജനവികാരം പുറത്ത് വരും; 3 മാസത്തിനിടെ  വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 15 പേർ

കോഴിക്കോട്: മലയോരമേഖല ഭയത്തിന്റെ പിടിയിലാണ്. കേരളത്തിൽ കഴിഞ്ഞ 3 മാസത്തിനിടെ  വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 15 പേർ.  കാട്ടാന ആക്രമണത്തിൽ മാത്രം കേരളത്തിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ കൊല്തപ്പെട്ടത് ഒൻപത് പേരാണ്. ഇടുക്കിയിൽ അഞ്ച് പേരും വയനാട്ടിൽ മൂന്ന് പേരും ഈ കാലയളവിൽ കൊല്ലപ്പെട്ടു. ഈ തെരഞ്ഞെടുപ്പ് കാലത്ത് വയനാട്ടിലും ഇടുക്കിയിലും അടക്കമുള്ള  മണ്ഡലങ്ങളിൽ പ്രധാന ചർച്ചാ വിഷയം വന്യജീവികളുടെ ആക്രമണമാണ്. ഗാഡ്ഗിൽ റിപ്പോർ‍ട്ടിന്റെ കാലത്തുണ്ടായ ജനവിധി ഒരു സൂചനയാണെങ്കിൽ ഇത്തവണ ഇടുക്കിയിലും വയനാട്ടിലും ജനവികാരം പുറത്ത് വരും. കോഴിക്കോടും പാലക്കാട്ടും അതിന്റെ അലയൊലികളുണ്ടാകും.

ആനയും കുരുങ്ങും പന്നികളെയും പേടിച്ച് ഹൈറേഞ്ചുകളിലെ കൃഷിയും ഏറെക്കൂറെ അവസാനിപ്പിച്ച നിലയാണ്. പൂർവ്വികർ അധ്വാനിച്ച് പൊന്നാക്കിയ മണ്ണ് വിട്ട് കർഷകർ മലയിറങ്ങുകയാണ്. വയനാട് വാകേരിയിൽ ഡിസം 9ന്  പ്രജീഷെന്ന ചെറുപ്പക്കാരന്റെ കടുവയാണ് കൊലപ്പെടുത്തിയത്. പിന്നീടും പല തവണ കടുവയുടെ ആക്രമണം ഇവിടെ നടന്നു.

മരിച്ചവര്‍
ജനു 8 . ഇടുക്കി പൂപ്പാറയിലെ  പരിമളം,
ജനു 24 മൂന്നാറിലെ പോൾ രാജ്
ജനു 26  ചിന്നക്കനാലിലെ  സൗന്ദർരാജൻ
ജനു 31 വയനാട്  തോൽപെട്ടി യിലെ ലക്ഷ്മണൻ
ഫെബ്രു 10  മാനന്തവാടി പടമലയിലെ  അജീഷ്
ഫെബ്രു 16 വയനാട് കുറുവയിലെ ജീവനക്കാരൻ  പോൾ  വി പി
ഫെബ്രു 26 ഇടുക്കി മുന്നാറിലെ സുരേഷ് കുമാർ
മാർച്ച് 4  ഇടുക്കി കാഞ്ഞിരവേലിയിലെ  ഇന്ദിരാ രാമക‍ൃഷ്ണൻ
മാർച്ച് 5 തൃശൂർ വാഴച്ചാലിലെ വൽസ

കോഴിക്കോട് തിരുവമ്പാടിയിൽ കരടിയുടെ ആക്രമണത്തിൽ  ജിനേഷ് മരിച്ചത് ജനു 16ന് . കോഴിക്കോട്ടെ കക്കയത്ത് കാട്ടുപോത്ത് എബ്രഹാമെന്ന വൃദ്ധനെ കാട്ടുപോത്ത് കുത്തിക്കൊന്നത്  മാർച്ച് അഞ്ചിനായിരുന്നു. കാട്ടു പന്നിയടക്കമുള്ള വന്യജീവികളുടെ  അക്രമണത്തിൽ  പരിക്കേറ്റത് ഇതിന്റെ ഇരട്ടിയലധികം പേ‍ർക്കാണ്.
spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

Related Articles

Popular Categories

spot_imgspot_img