കോഴിക്കോട്: കൊയിലാണ്ടി- ഉള്ള്യേരി റോഡിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. കണയങ്കോട്ടാണ് അപകടം നടന്നത്. സിമന്റുമായ കൊയിലാണ്ടിയിലേക്ക്ക്ക് പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് പുലർച്ചെ റോഡിന്റെ കൈവരികൾ തകർത്ത് ലോറി 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാർ ലോറി വെട്ടി പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റു.