ഗുരുവായൂർ: ഓണാവധിയിലെ അവസാന ഞായറാഴ്ച ഗുരുവായൂരിൽ ദർശന തിരക്ക്. 82,96,310 രൂപയാണ് വഴിപാടിനത്തിലെ ഞായറാഴ്ചത്തെ വരുമാനം.The last Sunday of Onavadhi is crowded in Guruvayur
ഭണ്ഡാരവരുമാനത്തിനു പുറമെയാണിത്. നെയ് വിളക്ക് ശീട്ടാക്കുന്നവർക്കുള്ള പ്രത്യേക ദർശനത്തിൽനിന്ന് മാത്രം 25.78 ലക്ഷം രൂപ ലഭിച്ചു.
21.69 ലക്ഷമാണ് തുലാഭാരത്തിൽനിന്നുള്ള വരുമാനം. 13 വിവാഹങ്ങളും 400ഓളം ചോറൂണും നടന്നു.