കട്ടപ്പന : റവന്യൂ വകുപ്പ് അധികൃതർ കല്യാണത്തണ്ടിലെ പുല്ലുമേട് മേഖലയിൽ ‘ഇത് സർക്കാർ ഭൂമിയാണ് ‘എന്ന ബോർഡ് സ്ഥാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഭൂരേഖ തഹസിൽദാരുടെ പേരിൽ ബോർഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു.The land issues in Kalyanathand are being discussed again
കട്ടപ്പന വില്ലേജിൽ ബ്ലോക്ക് 60 സർവ്വേ നമ്പർ 19 ൽ ഉൾപ്പെട്ട സർക്കാർ വക പുല്ലുമേട് എന്ന റെക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള 37 ഏക്കർ റവന്യൂ പുറമ്പോക്കുമായി ബന്ധപ്പെട്ടാണ് റവന്യൂ വകുപ്പിന്റെ നടപടി.
എന്നാൽ ഇവിടെ താമസിക്കുന്ന 43 കുടുംബങ്ങളെ ഇറക്കിവിട്ട് ഇവിടം റിസർവ് വനമാക്കി പ്രഖ്യാപിക്കാനുള്ള സർക്കാരിന്റെ നീക്കമാണ് ഇതെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു.
കട്ടപ്പന നഗരസഭയിലെ കല്യാണത്തണ്ടിൽ 19, 17, 18 സർവേ നമ്പറിലെ പ്രദേശം റവന്യൂ ഭൂമിയാണെന്ന് പറഞ്ഞാണ് ഓരോ വർഷവും കുടിയൊഴുപ്പിക്കാൻ അധികൃതർ ഇവിടെ എത്തുന്നത്.
എന്നാൽ പതിറ്റാണ്ടുകൾക്ക് മുമ്പേ കുടിയേറ്റകാലം മുതൽ ആളുകൾ ഇവിടെ താമസിക്കുന്നതാണ്. ഇവർക്ക് പട്ടയം എന്ന സ്വപ്നം പാടെ അകലെയാണിപ്പോഴും.ഓരോ വർഷവും പട്ടയം നൽകാമെന്ന് പറഞ്ഞ് സർക്കാരിന്റെ ഭാഗത്ത് നിന്ന് വാഗ്ദാനങ്ങളും അധികമുണ്ടാകാറുണ്ട്.
പട്ടയം നൽകാത്തത് കൊണ്ട് തന്നെ നഗരസഭയിൽ നിന്ന് അനുവദിച്ച വീടുകളും നിർമ്മിക്കാൻ സാധിക്കുന്നില്ല. പഴയ വീടിനും സ്ഥലങ്ങൾക്കും ഉൾപ്പെടെ ഇവർ കരം അടച്ചു പോരുന്നതുമായിരുന്നു.
1960 കളിൽ ഉൾപ്പടെ ഇവിടെ താമസമാക്കിയ ആളുകൾ ഇനി ഈ ഭൂമിയിൽ നിന്ന് കുടിയിറങ്ങണമെന്നോയെന്ന ആശങ്കയിലാണ്. ഈ സർവ്വേ നമ്പറുകളുടെ അതിർത്തി പങ്കിടുന്ന സർവ്വേനമ്പറുകളിൽ എല്ലാം പട്ടയം ലഭിച്ചിട്ടുമുണ്ട്.
റവന്യൂ നടപടിയുമായി മുന്നോട്ടു പോയാൽ ജനകീയ സമരങ്ങൾക്ക് ഉൾപ്പെടെ കല്യാണത്തണ്ട് വേദിയാകുമെന്ന് പ്രദേശ വാസികൾ മുന്നറിയിപ്പ് നൽകുന്നു.
കട്ടപ്പന കല്യാണത്തണ്ടിലെ
ഭൂവിഷയങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി പ്രദേശവാസികളുടെ സ്‌ഥലത്തിന്റെ വിവര ശേഖരണം നടത്തി. വരും ദിവസങ്ങളിൽ കട്ടപ്പന കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ സമരങ്ങൾ സംഘടിപ്പിക്കും.
പതിറ്റാണ്ടുകളായി കല്ല്യാണത്തണ്ട് മേഖലയിൽ കൃഷി ചെയ്ത‌് ഉപജീവനം കഴിഞ്ഞ് വന്നിരുന്ന ജനങ്ങളേ ഇറക്കിവിടുവാനുളള സർക്കാർ നീക്കത്തിനെതിരെ നടക്കുന്ന ശക്തമായ പ്രതിക്ഷേധത്തിൻ്റ ഭാഗമായാണ് കല്ല്യണത്തണ്ട് ജനകീയ സമര സമതിയുടെ നേതൃത്വത്തിൽ വിവര ശേഖരണം നടത്തിയത്.
കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ സഹകരണത്തോടെ ആഗസ്റ്റ് 27-ന് ചൊവ്വാഴ്‌ച കട്ടപ്പന വില്ലേജ് ആഫീസിലേക്ക് പ്രതിക്ഷേധ മാർച്ച് നടക്കും. രാവിലെ 10 ന് ഇടുക്കികവല പമ്പ് ജംഗ്ഷ നിൽ നിന്നും മാർച്ച് ആരംഭിക്കും.
കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് മുപ്പതാം തിയതി ഇടുക്കി താലൂക്കാഫീസ് പട്ടിക്കൽ പ്രതിക്ഷേധ പരിപാടി സംഘടിപ്പിക്കും.
വിവര ശേഖരണ പരിപാടിയിൽ കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസി. സിജു ചക്കും മൂട്ടിൽ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട്, ബീനാ ജോബി, ഷാജി വെള്ളമ്മാക്കൽ, അരുൺ കാപ്പു കാട്ടിൽ, പൊന്നപ്പൻ അഞ്ചപ്ര, പി.എസ് മേരി ദാസൻ,
സമരസമിതി ചെയർമാൻ ബിജു ചക്കുംചിറ,
ദാസ് കടത്തിപ്പറമ്പിൽ, രാജേന്ദ്രൻ പുളിന്താനത്ത്,രാജൻ പറച്ചിക്കൽ,
നോബിൾ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
കൺവീനർ റ്റി.സി. മോഹനൻ