News4media TOP NEWS
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ

ഫ്രിഡ്ജിനടിയിൽ രാജവെമ്പാല കയറി; വീട്ടുകാർ കണ്ടില്ല; പൂച്ച കണ്ടു; ഒടുവിൽ പാമ്പിൽ നിന്നും യജമാനനെ രക്ഷിക്കാൻ പൂച്ചയുടെ പരാക്രമം; സംഭവം കോഴിക്കോട്

ഫ്രിഡ്ജിനടിയിൽ രാജവെമ്പാല കയറി; വീട്ടുകാർ കണ്ടില്ല; പൂച്ച കണ്ടു; ഒടുവിൽ പാമ്പിൽ നിന്നും യജമാനനെ രക്ഷിക്കാൻ പൂച്ചയുടെ പരാക്രമം; സംഭവം കോഴിക്കോട്
March 31, 2024

കോഴിക്കോട്: രാജവെമ്പാലയിൽ നിന്നും യജമാനനെ രക്ഷിക്കാൻ പൂച്ചയുടെ പരാക്രമം. ചെമ്പനോടയിലെ അമ്മ്യാംമണ്ണ് പുത്തൻപുരയിൽ ബാബുവിന്റെ വീട്ടിലാണ്സംഭവം. ബാബുവിന്റെ വീട്ടിലെ ഫ്രിഡ്ജിനടിയിൽ ഒരു രാജവെമ്പാല ചുരുണ്ടു കിടന്നിരുന്നു. എന്നാൽ ഈ കാര്യം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. എന്നാൽ വീട്ടിൽ വളർത്തിയിരുന്ന പൂച്ച പാമ്പിനെ കാണുകയും തുടർന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയുമായിരുന്നു. പൂച്ചയുടെ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടെങ്കിലും എന്താണ് സംഭവിച്ചതെന്ന് വീട്ടുകാർക്ക് മനസ്സിലായില്ല. ഇതേസമയം തന്നെ വീട്ടിലെത്തിയ ബാബുവിന് സമീപത്തേക്ക് പൂച്ച ഓടിച്ചെല്ലുകയും വീടിന് അകത്തേക്ക് പ്രവേശിക്കാതിരിക്കാൻ വാതിലിന് മുൻപിൽ തടസ്സം നിൽക്കുകയുമായിരുന്നു. കാര്യം അത്ര പന്തിയല്ലെന്ന് കണ്ട വീട്ടുകാർ പിന്നീട് വീടിനുള്ളിൽ വിശദമായി പരിശോധന തന്നെ നടത്തി.

 

തുടർന്ന് മൂന്ന് മീറ്ററോളം നീളമുള്ള രാജവെമ്പാലയെ കണ്ടെത്തുകയായിരുന്നു. ഞെട്ടിപ്പോയ ഇവർ ഉടൻ തന്നെ സമീപവാസികളെയും പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് അംഗീകൃത സ്‌നേക്ക് റെസ്‌ക്യൂവറായ സുരേന്ദ്രൻ കരിങ്ങാട് സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു. പാമ്പിനെ നിലവിൽ പെരുവണ്ണാമൂഴിയിലെ വന്യജീവി പരിപാലന കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles
News4media

ഇടുക്കിയിൽ മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കുടിച്ച യുവാവ് മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

News4media

പാർട്ടി നേതൃത്വവുമായി ഭിന്നത! ഒന്നും ചെയ്യാൻ കഴിയാതെ പാർട്ടിയിൽ തുടരുന്നത് ശരിയല്ല; ഇനി സജീവ രാഷ്ട്ര...

News4media

ഓടുന്നതിനിടെ പിന്നിൽ കാർ വന്നിടിച്ചു; കെഎസ്ആര്‍ടിസി ബസിന്റെ ടയറുകളും ആക്‌സിലും അടക്കം ഊരി തെറിച്ചു, ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]