web analytics

വൻ നഷ്ടങ്ങൾ നേരിട്ട് ഇറാനും ഇസ്രയേലും

അയവില്ലാതെ സംഘർഷം

വൻ നഷ്ടങ്ങൾ നേരിട്ട് ഇറാനും ഇസ്രയേലും

ഇറാൻ ഇസ്രയേൽ സംഘർഷം പൂർണ യുദ്ധത്തിലേക്ക് വഴിമാറുമ്പോൾ വൻ നഷ്ടമാണ് ഇരുഭാഗത്തും ഉണ്ടാകുന്നത് .

സൈനിക നേതാക്കളും ആണവ ശാസ്ത്രജ്ഞരും നഷ്ടമായ ഇറാന്റെ എണ്ണപ്പാടങ്ങളും ഇസ്രയേൽ ഈർജ കേന്ദ്രങ്ങളും ചാമ്പലാക്കി.

കൊല്ലപ്പെട്ടത് 300 ൽ അധികം ഇറാൻ പൗരന്മാർ

300 ൽ അധികം ഇറാൻ പൗരന്മാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ഉൾപ്പെടെ വിലക്കുള്ളതിനാൽ യഥാർത്ഥ നഷ്ടം അറിവായിട്ടില്ല.

ഇതിനിടെ ടെൽ അവീവും ജറുസലേമും ആക്രമിച്ച ഇറാൻ ഇസ്രയേലിലെ ഹൈഫ തുറമുഖവും തകർത്തു.

ഫത്തഹ് ശ്രേണിയിലുള്ള ഹൈപ്പർസോണിക് മിസൈലുകളാണ് ഹൈഫ ആക്രമണത്തിനായി ഉപയോഗിച്ചത്.

Also Read: കിടപ്പുരോഗിയുടെ വയോധികയുടെ മാല മോഷ്ടിച്ചു; വീട്ടുജോലിക്കെത്തിയ യുവതികൾ അറസ്റ്റിൽ

10 ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടെങ്കിലും ശരിക്കുള്ള കണക്കുകൾ വ്യക്തമായിട്ടില്ല.

ഒട്ടേറെ ഇസ്രയേൽ പൗരന്മാരെ കാണാതായതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ പ്രധാന ഇസ്രയേൽ നഗരങ്ങളിലെല്ലാം ഇറാൻ ആക്രമണമുണ്ടായി. ഇസ്രയേൽ യുദ്ധ വിമാന കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു.

ഇറാനിലെ എണ്ണ സംഭരണികൾക്ക് ആക്രമണത്തിൽ തീപടർന്നതോടെ പ്രദേശത്ത് വൻ തോതിൽ പുകപടലങ്ങൾ നിറഞ്ഞിരിക്കുകയാണ്.

തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കാൻ ഇറാന് കഴിഞ്ഞിട്ടില്ല. ഇതിനിടെ ഇറാനെതിരായ ആക്രമണത്തിൽ തങ്ങൾക്കൊപ്പം ചേരണമെന്ന് ഇസ്രയേൽ അമേരിക്കയോട് അഭ്യർഥിച്ചു. എന്നാൽ ട്രംപ് ഇത് തള്ളിക്കളഞ്ഞു.

അമേരിക്കയിൽ പോലീസ് വേഷം ധരിച്ചെത്തി കൊലപാതകങ്ങൾ

യുഎസ് ലെ മിന്നസോട്ട സ്റ്റേറ്റിലെ നിയമസഭാംഗങ്ങളെ ലക്ഷ്യംവെച്ച് നടത്തിയ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

മിനിയാപോളിൻസിന് സമീപത്തുള്ള ഹ്രൂക്ലിൻ പാർക്കിൽ വെച്ചാണ് ഡെമോക്രാറ്റ് പ്രതിനിധിയായ മെലിസ ഹോർട്ട്മാനും ഇവരുടെ ഭർത്താവും കൊല്ലപ്പെട്ടത്.

ഡെമോക്രാറ്റുകാരനായ ജോൺ ഹോഫ്മാനും ഭാര്യയ്ക്കും ഇതേ രീതിയിൽ വീട്ടിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള സ്ഥലത്തുവെച്ച് ഒട്ടേറെത്തവണ വെടിയേറ്റു എന്നാൽ ഇവർ അപകടനില തരണം ചെയ്തു.

കൊലയ്ക്ക് പിന്നിൽ 57 കാരൻ

കൊലയ്ക്ക് പിന്നിൽ 57 കാരനായ വാൻസ് ലൂഥർ ബോൽട്ടർ ഏന്നയാളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയാണ് ഇയാൾ ആക്രമണങ്ങൾ നടത്തിയത്.

Also Read:വെളിച്ചെണ്ണ തലയിൽ തേക്കുന്നത് പോലും ആഡംബരം!
തേങ്ങയ്ക്കൊപ്പം കുതിക്കുന്നു വിലയും

പ്രതിയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 50,000 ഡോളർ വരെ ( 40 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പാരിതോഷികം പോലീസ് പ്രഖ്യാപിച്ചു.

പ്രതി പോലീസ് വേഷം ധരിച്ച് വിവിധയിടങ്ങളിൽ എത്തി കൊല നടത്തിയതായും പോലീസ് വാഹനത്തോട് സാമ്യമുള്ള വാഹനം ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പ്രതിയായ ഹോഫ്മാന്റെ വീട്ടിൽ പോലീസ് എത്തിയെങ്കിലും വെടിയുതിർത്ത് പ്രതി രക്ഷപെട്ടു.

പോലീസ് ഉദ്യോഗസ്ഥനായി ആരെങ്കിലും വീടുകളിൽ എത്തിയാൽ ഒന്നിലധികം പോലീസുകാർ ഉണ്ടെങ്കിൽ മാത്രമേ വാതിൽ തുറക്കാവൂ എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുുണ്ട്.

English Summary :

The Iran-Israel conflict is escalating rapidly, with both sides suffering significant losses.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

കേരള തീരത്തെ മത്തി കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് സിഎംഎഫ്ആർഐ

കേരള തീരത്തെ മത്തി കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് സിഎംഎഫ്ആർഐ കൊച്ചി: കേരള തീരത്തെ മത്തി...

അരുന്ധതി റോയിയുടെ പുസ്തക വിൽപ്പന തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

അരുന്ധതി റോയിയുടെ പുസ്തക വിൽപ്പന തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി കൊച്ചി: എഴുത്തുകാരി...

ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ

ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ....

വ്യാഴാഴ്ച്ച വരെ ശക്തമായ മഴ; ഇടിമിന്നലിനും സാധ്യത

വ്യാഴാഴ്ച്ച വരെ ശക്തമായ മഴ; ഇടിമിന്നലിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ...

ഐസില്‍ ഇടാത്തതെല്ലാം ഫ്രഷ് മീനല്ല

ഐസില്‍ ഇടാത്തതെല്ലാം ഫ്രഷ് മീനല്ല കോഴിക്കോട്: അമോണിയ, ഫോര്‍മാലിന്‍ രാസവസ്തുക്കള്‍ ചേര്‍ത്തും ഐസിലിടാതെയും...

ഗാസയിലെ യുദ്ധം അവസാനിച്ചു; സമാധാന കരാർ ഒപ്പുവെച്ച് നിയന്ത്രണം

ഗാസയിൽ യുദ്ധം അവസാനിച്ചു ഡല്‍ഹി: അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയില്‍ സമാധാന...

Related Articles

Popular Categories

spot_imgspot_img