web analytics

പി വിജയൻ പിണറായി വിജയന് പരാതി നൽകിയിട്ട് ഒന്നര മാസം; എഡിജിപിക്കെതിരെ നടപടിയില്ല

തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി പി.വിജയൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ തുട‍ർ നടപടിയില്ല. സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് വ്യാജ മൊഴി നൽകിയ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി.

ഡിജിപിക്ക് നൽകിയ മൊഴിയിലായിരുന്നു കരിപ്പൂർ സ്വർണ കടത്തിൽ പി.വിജയന് പങ്കുണ്ടെന്ന് എഡിജിപി എംആർ അജിത് കുമാർ ആരോപണം ഉന്നയിച്ചത്.

ഒന്നര മാസം പിന്നിട്ടിട്ടും മുഖ്യമന്ത്രി ഈ പരാതിയിൽ യാതൊരു നടപടിയും പ്രഖ്യാപിച്ചിട്ടില്ല. അന്വേഷണം നടത്താൻ പോലും തയ്യാറായിട്ടില്ല.

പി.വി.അൻവ‍ർ സ്വർണക്കടത്തിൽ പൊലീസ് പങ്ക് ആരോപിച്ച് പരാതിയിലെ അന്വേഷണത്തിൽ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് എഡിജിപി എം.ആർ.അജിത് കുമാർ ഇത്തരത്തിൽ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

തീവ്രവാദ വിരുദ്ധ സേനയുടെ ചുമതലയുണ്ടായിരുന്നപ്പോള്‍ പി.വിജയന് സ്വർണ കടത്തു സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു വിവാദ മൊഴി.

മലപ്പുറം മുൻ എസ്പി സുജിത് ദാസ് പറഞ്ഞ വിവരമെന്നായിരുന്നു അജിത് കുമാർ നൽകിയ മൊഴിയിൽ പറഞ്ഞിരുന്നത്. ഇക്കാര്യം വാർത്തയും വൻ വിവാദവുമായി മാറിയിരുന്നു.

എന്നാൽ ഉന്നത ഉദ്യോഗസ്ഥൻെറ ഈ നിലപാട് മലപ്പുറം എസ്‌പിയായിരുന്ന സുജിത് ദാസ് തള്ളിയിരുന്നു. പി.വിജയന് ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുജിത് ദാസ് പരസ്യമാക്കുകയും ചെയ്തതോടെയാണ് അജിത് കുമാർ വെട്ടിലായി.

വ്യാജ മൊഴി നൽകിയ അജിത് കുമാറിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും നിയമനടപടിയുമായി മുന്നോട്ട് പോകാൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ടാണ് പി.വിജയൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയത്. ഒന്നര മാസം കഴിഞ്ഞിട്ടും ഇതിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.

വിവാദമായതോടെ തൻെറ മൊഴി സുജിത് ദാസ് തന്ന വിവരത്തിൻെറ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടികാട്ടി എം.ആർ.അജിത് കുമാർ വീണ്ടും ഡിജിപിക്ക് കത്ത് നൽകിയിരുന്നു.

സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ഡിജിപിയോട് നിർദ്ദേശിച്ചാലോ, നിയമനടപടിയുമായി മുന്നോട്ടുപോകാൻ പി.വിജയന് അനുമതി നൽകിയാലോ അജിത് കുമാറിന് അത് കുരുക്കാവും.

സുജിത് ദാസ് മൊഴി നൽകിയതിന് തെളിവില്ലെന്ന് മാത്രമല്ല, അന്വേഷണത്തിൽ സുജിത് ദാസ് മുൻ ക്രമമാധാനചുമതലയുള്ള എഡിജിപിയെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വീണ്ടും തള്ളി പറഞ്ഞാൽ പി.വിജയന് നിയമ നടപടിയുമായി മുന്നോട്ടുപോകാം.

അജിത് കുമാറിന് ഇത് കുരുക്കാവുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് സർക്കാർ തീരുമാനമെടുക്കാത്തതെന്ന് ആക്ഷേപം സേനയിൽ തന്നെയുണ്ട്.

അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് മറ്റെല്ലാ അന്വേഷണങ്ങളും അനുകൂലമായി തീർക്കാനുള്ള ധൃതിപ്പെട്ടുള്ള നീക്കമാണ് നടക്കുന്നത്. അതിനിടെ പുതിയ അന്വേഷണമുണ്ടാൽ അതും കുരുക്കാവും.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ പീറ്റർ മഗ്യാർ തരംഗം

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ...

തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപയുമായി മോഷ്ടാവ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത്, അതീവ സുരക്ഷാ മേഖലയായ പാളയത്തെ പെട്രോൾ...

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Related Articles

Popular Categories

spot_imgspot_img