web analytics

അന്വേഷണത്തിന്‌ അനുവദിച്ച ഒരുമാസക്കാലാവധി ഇന്നവസാനിക്കും; എംആര്‍ അജിത്‌കുമാറിനെതിരേ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ട്‌ ഇന്ന് സമർപ്പിച്ചേക്കും

തിരുവനന്തപുരം: എ.ഡി.ജി.പി: എം.ആര്‍. അജിത്‌കുമാറിനെതിരേ പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങളിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ട്‌ ഡി.ജി.പി. ഷെയ്‌ഖ് ദര്‍വേഷ്‌ സാഹിബ്‌ ഇന്നു വൈകിട്ട്‌ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചേക്കും.The inquiry report on the allegations leveled by PV Anwar against MR Ajithkumar is likely to be submitted today

അന്വേഷണത്തിന്‌ അനുവദിച്ച ഒരുമാസക്കാലാവധി ഇന്നവസാനിക്കും. ഇന്നലെ പോലീസ്‌ ആസ്‌ഥാനത്ത്‌ ചേര്‍ന്ന അന്വേഷണസംഘം റിപ്പോര്‍ട്ടിന്റെ അവസാനമിനുക്കുപണികള്‍ നടത്തി.
12 ആരോപണങ്ങളിലായിരുന്നു അന്വേഷണം.

ഇതില്‍, ആര്‍.എസ്‌.എസ്‌. നേതാക്കളുമായി എ.ഡി.ജി.പി. കൂടിക്കാഴ്‌ച നടത്തിയതിലടക്കം വീഴ്‌ചയുണ്ടായെന്നാണ്‌ ഡി.ജി.പിയുടെ നിഗമനം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ എ.ഡി.ജി.പിക്കെതിരേ അച്ചടക്കനടപടിയും ക്രൈംബ്രാഞ്ച്‌ അന്വേഷണവും പോലീസ്‌ മേധാവി ശിപാര്‍ശ ചെയ്‌തേക്കും.

അനധികൃതസ്വത്ത്‌ സംബന്ധിച്ച ആരോപണങ്ങളില്‍ എ.ഡി.ജി.പിക്കെതിരേ വിജിലന്‍സ്‌ അന്വേഷണത്തിനു ഡി.ജി.പി. നേരത്തേ ശിപാര്‍ശ ചെയ്‌തിരുന്നു. അജിത്‌കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റിയേ തീരൂവെന്ന കടുത്ത നിലപാടിലാണു സി.പി.ഐ. നേതൃത്വം.

നിയമസഭാസമ്മേളനം നാളെ ആരംഭിക്കാനിരിക്കേ ഇക്കാര്യത്തില്‍ ഇനിയും തീരുമാനം വൈകിയാല്‍ പ്രതിപക്ഷത്തിനു പുറമേ സി.പി.ഐ. കൈക്കൊള്ളുന്ന നിലപാടും സര്‍ക്കാരിനു തലവേദനയാകും.
സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ഇന്നലെയും എ.കെ.ജി. സെന്ററിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ നിലപാടറിയിച്ചു.

ഇന്ന്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റും പിന്നാലെ സംസ്‌ഥാനസമിതിയും ചേരും. പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ നിയമസഭയില്‍ ചെറുക്കാന്‍ എ.ഡി.ജി.പിക്കെതിരേ നടപടി വേണമെന്ന്‌ സി.പി.എം. നേതൃത്വവും കരുതുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ നിലപാടുതന്നെയാകും നിര്‍ണായകം.”

spot_imgspot_img
spot_imgspot_img

Latest news

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

Other news

ഏപ്രിലിൽ ബാങ്കുകൾക്ക് അവധി പെരുമഴ

ഏപ്രിലിൽ ബാങ്കുകൾക്ക് അവധി പെരുമഴ തിരുവനന്തപുരം: ഏപ്രിൽ മാസത്തിൽ ബാങ്ക് ഇടപാടുകൾ നടത്താൻ...

ഇൻസ്റ്റാഗ്രാം പ്രണയം: മക്കളുടെ കരച്ചിലിന് മുന്നിൽ മനസ്സ് മാറി; കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി തിരികെ വീട്ടിലേക്ക്

കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി തിരികെ വീട്ടിലേക്ക് ലക്നൗവിലെ ക്യാംപിയർഗഞ്ച് പോലീസ്...

കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം: ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു

കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം: ഇന്ത്യൻ തൊഴിലാളി...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും തെരഞ്ഞെടുപ്പ് പ്രചാരണം

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ,...

സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്ക് ശുഭഫലം; ഇന്നത്തെ നക്ഷത്രഫലം

സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്ക് ശുഭഫലം; ഇന്നത്തെ നക്ഷത്രഫലം ഇന്ന് നക്ഷത്രഫലപ്രകാരം ചിലർക്കു വിജയവും നേട്ടങ്ങളും...

Related Articles

Popular Categories

spot_imgspot_img