ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മരിച്ചത് പെരുമ്പാവൂർ സ്വദേശിനി ജെയ്സി ഏബ്രഹാം

കൊച്ചി: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. 

 പെരുമ്പാവൂർ സ്വദേശിനി ജെയ്സി ഏബ്രഹാമിനെ (55) കളമശ്ശേരി കൂനംതൈയിലെ അപ്പാർട്മെൻ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്.

ഇന്നലെ വൈകുന്നേരമാണ് ജെയ്സിയെ മരിച്ചു നിലയിൽ കണ്ടെത്തിയത്.  ജെയ്സിയുടെ മകൾ കാനഡയിലാണ്. അമ്മയെ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനെതുടർന്ന് ബന്ധുക്കളേയും പോലീസിനേയും ബന്ധപ്പെടുകയായിരുന്നു. 

തുടർന്ന്പോലീസെത്തി വാതിൽ തുറന്നപ്പോഴാണ് ജെയ്സിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ആളാണ് ജെയ്സി. 

അത്തരത്തിലൊരു തർക്കമോ മറ്റോ ഉണ്ടായിരുന്നോ എന്നാണ് പോലീസ് ഇപ്പോൾ പരിശോധിക്കുന്നത്. തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെയാണ് പോലീസിന് കൊലപാതകമാണോ എന്ന് സംശയമുണ്ടായത്. 

മുഖത്ത് വികൃതമായ രീതിയിലായിരുന്നു പരിക്കേറ്റിരുന്നത്. മർദനത്തിന് ശേഷമാണ് മരണമെന്ന് ഇന്നലെ തന്നെ പോലീസിന് വിവരമുണ്ടായിരുന്നു. 

തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. തലക്കേറ്റ ​ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പോലീസ് സ്ഥിരീകരിച്ചത്.

അതേസമയം, പ്രതിയെ ഇതുവരേയും പിടികൂടാനായിട്ടില്ല. ഫ്ലാറ്റിൽ സ്ഥിരമായി വന്നുപോവുന്നവരെയും സിസിടിവിയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

Related Articles

Popular Categories

spot_imgspot_img