web analytics

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം ആണ് സൃഷ്ടിക്കുക. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം തെക്കുപടിഞ്ഞാറൻ മൺസൂൺ സെപ്റ്റംബർ 15 ഓടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് പിൻവാങ്ങാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സാധാരണഗതിയിൽ പിൻവലിയുന്ന തീയതിക്ക് രണ്ട് ദിവസം മുമ്പാണ് ഇക്കുറി മണ്‍സൂണ്‍ പിൻവാങ്ങുന്നത്.

സാധാരണയായി സെപ്റ്റംബർ 17 ഓടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് നിന്ന് മൺസൂൺ പിൻവാങ്ങാൻ തുടങ്ങുകയും ഒക്ടോബർ 15 ഓടെ പൂർണമായും പിൻവാങ്ങുകയും ചെയ്യും.

കേരളത്തിൽ ഈ വർഷം മേയ് 24നാണ് കാലവർഷം എത്തിയത്. കഴിഞ്ഞയാഴ്ച വരെ രാജ്യത്ത് സാധാരണ ലഭിക്കുന്നതിനേക്കാൾ 7.4 ശതമാനം കൂടുതൽ മഴ ലഭിച്ചതായാണ് റിപ്പോർട്ട്.

ഇന്ത്യയിൽ ‘ലാ നിന’ ഉടനെത്തും

ന്യൂഡൽഹി: രാജ്യത്ത് ഈ വർഷമവസാനം ലാ നിന പ്രതിഭാസമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ ഗവേഷകർ.

ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിന ഉണ്ടാകാൻ 71 ശതമാനം സാധ്യതയുണ്ടെന്ന് അമേരിക്കൻ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ റിപ്പോർട്ട്.

ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ ലാ നിന ഉണ്ടാകാനുള്ള സാധ്യത 54 ശതമാനമാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്. ലാ നിന വരുന്നതോടെ രാജ്യത്ത് കൊടുംതണുപ്പാകും.

മധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാൾ തണുക്കുമ്പോൾ ആണ് ലാ നിന പ്രതിഭാസം അനുഭവപ്പെടുന്നത്. ഇത് മൂലം ലോകമെമ്പാടുമുള്ള കാലാവസ്ഥയിൽ മാറ്റങ്ങൾ വരും.

ലാ നിന പ്രതിഭാസം മൂലം വടക്കേ ഇന്ത്യയിലും ഹിമാലയൻ പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും അനുഭവപ്പെടും.

അതേസമയം സമുദ്രോപരിതല താപനില -0.5°C താഴെയായി കുറയുകയും തുടർച്ചയായി കുറഞ്ഞത് മൂന്ന് പാദങ്ങളെങ്കിലും നിലനിൽക്കുകയും ചെയ്താൽ ലാ നിനയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സ്കൈമെറ്റ് വെതറിന്റെ ചെയർമാൻ ജി പി ശർമ അറിയിച്ചു.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അടുത്തിടെ പുറത്തിറക്കിയ എന്‍സോ ബുള്ളറ്റിൻ പ്രകാരം ഭൂമധ്യരേഖാ പസഫിക്കിൽ നിലവിൽ സമ്മിശ്ര സാഹചര്യമാണുള്ളത്.

എന്നാൽ ഒക്ടോബർ മുതൽ ലാ നിന ഉണ്ടായേക്കുമെന്ന സൂചനയും കാലാവസ്ഥാ കേന്ദ്രം നൽകുന്നുണ്ട്.

അതിനാൽ ഈ വർഷം മൊത്തത്തിൽ ചൂടേറിയ വർഷങ്ങളിൽ ഒന്നായിരിക്കില്ല എന്നാണ് വിവരം.

Summary: The IMD has warned of isolated thunderstorms with rain across Kerala till Thursday. People are advised to remain cautious during lightning.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

യുഡിഎഫ് തരംഗമെന്ന് പ്രവചനം; 91–102 സീറ്റുകൾ വരെ നേടുമെന്ന് റാഷിദ് സി.പി

യുഡിഎഫ് തരംഗമെന്ന് പ്രവചനം; 91–102 സീറ്റുകൾ വരെ നേടുമെന്ന് റാഷിദ് സി.പി തിരുവനന്തപുരം:...

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C തിരുവനന്തപുരം: സംസ്ഥാനത്ത്...

പറന്നുയർന്നതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ; അടിയന്തരമായി തിരിച്ചിറക്കി

പറന്നുയർന്നതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ; അടിയന്തരമായി തിരിച്ചിറക്കി മുംബൈ:...

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്!

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്! കുവൈത്ത് സിറ്റി: വെടിനിർത്തൽ...

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

Related Articles

Popular Categories

spot_imgspot_img