വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചു; കൗൺസിലിങ്ങിനിടെ പീഡന വിവരം തുറന്ന് പറഞ്ഞു; വനിത പോലീസ് ഉദ്യോഗസ്ഥയെ ക്രൂരമായി കൊലപ്പെടുത്തിയതിൻ്റെ കാരണം വെളിപ്പെടുത്തി ഭർത്താവ്

കണ്ണൂര്‍: വനിത പോലീസ് ഉദ്യോഗസ്ഥ ദിവ്യശ്രീയുടെ കൊലയിൽ പ്രതിയായ ഭര്‍ത്താവിന്‍റെ മൊഴിയെടുത്തു.
കണ്ണൂർ കരിവെള്ളൂരിൽ വനിതാ പൊലീസ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് രാജേഷിന്‍റെ മൊഴിയെടുത്തത്.

കോടതിയിലെ കൗൺസിലിങ്ങിനിടെ പീഡന വിവരം തുറന്ന് പറഞ്ഞതാണ് ഭാര്യയെ കൊല്ലാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് പ്രതി രാജേഷിന്‍റെ മൊഴി.

കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ ദിവ്യശ്രീയെയാണ് കഴിഞ്ഞദിവസം ഭർത്താവ് രാജേഷ് വെട്ടിക്കൊന്നത്.

ദിവ്യശ്രീയെ കൊലപ്പെടുത്താനുള്ള കാരണവും രാജേഷ് പൊലീസിന് നൽകിയ മൊഴിയിൽ വിശദമായി തന്നെ വിശദീകരിച്ചു. ദിവ്യശ്രീ വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചതും കോടതിയിലെ കൗൺസിലിങ്ങിനിടെ പീഡന വിവരം തുറന്ന് പറഞ്ഞതുമാണ് ഭാര്യയെ കൊല്ലാൻ കാരണമെന്നാണ് രാജേഷിന്‍റെ മൊഴി.

മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും പതിവാക്കിയ രാജേഷ് മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടെന്ന് ദിവ്യശ്രീ കൗൺസിലിങ്ങിൽ പറഞ്ഞിരുന്നു.

ഇതിൽ പ്രകോപിതനായ രാജേഷ് കൗൺസിലിങ്ങിന് ശേഷം വീട്ടിലെത്തിയ ഭാര്യയെ മുറ്റത്ത് വച്ച് വെട്ടുകയായിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്

ദിവ്യശ്രീയുടെ സംസ്കാരം ഇന്ന് രാവിലെ കരിവെള്ളൂരിൽ വീട്ടുവളപ്പിൽ നടക്കും.
കരിവെള്ളൂർ പലിയേരി സ്വദേശി ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജേഷിനെ പുതിയതെരുവിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

ദിവ്യശ്രീയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. തടയാനെത്തിയ ദിവ്യശ്രീയുടെ അച്ഛനെയും ഭർത്താവ് രാജേഷ് വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു.

അക്രമം തടയുന്നതിനിടെദിവ്യശ്രീയുടെ അച്ഛൻ വാസുവിന് വയറിനും കയ്യിനുമാണ് വെട്ടേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ദിവ്യശ്രീയും രാജേഷും അകന്നാണ് കഴിയിഞ്ഞിരുന്നത്. വൈകിട്ട് അഞ്ച് മണിയോടെയാണ് രാജേഷ് കരിവെള്ളൂരിലെ ദിവ്യശ്രീയുടെ വീട്ടിലെത്തി ആക്രമണം അഴിച്ചുവിട്ടത്.

കൊല്ലണമെന്ന് കരുതിക്കൂട്ടി തന്നെയായിരുന്നു രാജേഷ് ദിവ്യ ശ്രീയുടെ അടുത്തെത്തിയത്. വീട്ടിലെത്തിയയുടൻ ദിവ്യശ്രീയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച ശേഷം വെട്ടിവീഴ്ത്തി.

മുഖത്തും കഴുത്തിനും ഗുരുതരമായി വെട്ടേറ്റ ദിവ്യ ശ്രീ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛനെയും രാജേഷ് ആക്രമിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു.

കരിവെള്ളൂരിൽ നിന്ന് നേരെ പുതിയ തെരുവിലെ ബാറിലേക്കാണ് രാജേഷ് എത്തിയത്. സ്വന്തം ഓട്ടോ ഓടിച്ചാണ് ബാറിൽ എത്തിയത്. ദിവ്യശ്രീയുടെ മരണ വിവരം അറിഞ്ഞെത്തിയ പൊലീസ് പ്രതിക്കായി തിരച്ചിൽ തുടങ്ങിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുതിയ തെരുവിലെ ബാറിൽ നിന്ന് രാജേഷ് പിടിയിലായത്. ചന്തേര പൊലീസ് സ്റ്റേഷനിൽ സിപിഒ ആയിരുന്ന ദിവ്യശ്രീ ശബരിമല ഡ്യൂട്ടിക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ്

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ് ഓപ്പറേഷന്‍ ഷൈലോക്കിന്റ ഭാഗമായി ഇടുക്കി...

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ പെരുമ്പാവൂർ: അങ്കമാലിയിൽ നിന്നു പെരുമ്പാവൂരിലെത്തി...

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍ കോട്ടയം: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍...

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് മരിച്ച...

അമീബിക് മസ്തിഷ്ക ജ്വരം; ഒരു മരണം കൂടി

അമീബിക് മസ്തിഷ്ക ജ്വരം; ഒരു മരണം കൂടി കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക...

വാഹനാപകടത്തിൽ കായികതാരത്തിന് ദാരുണാന്ത്യം

വാഹനാപകടത്തിൽ കായികതാരത്തിന് ദാരുണാന്ത്യം ആലപ്പുഴ: കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ കായികതാരം...

Related Articles

Popular Categories

spot_imgspot_img