വടക്കൻ ഗാസയിൽ ഹമാസിനെതിേൈര ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ വീണ്ടും ഹമാസ് ബന്ദികളാക്കിയ രണ്ട് ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രയേൽ വ്യോമാക്രമണത്തിൽ ബന്ദികൾ കൊല്ലപ്പെട്ടതായാണ് ഹമാസ് പറയുന്നതെന്ന് സംഭവത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യോസി ഷറാബി (53) ഇറ്റായ് സ്വിർസ്‌കി (38) എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ദികൾ കൊല്ലപ്പെട്ട വിവരം പുറത്തു വന്നതോടെ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ അവസ്ഥ കൂടുതൽ പരുങ്ങലിലാകുമെന്നാണ് സൂചന. ഡിസംബറിൽ ഹമാസിന്റെ കൈയ്യിൽ നിന്നും രക്ഷപെട്ടുവന്ന മൂന്ന് ഇസ്രയേൽ പൗരന്മാരെ ഇസ്രയേൽ തന്നെ വെടിവെച്ചു കൊന്നിരുന്നു. യോതം ഹൈം, സമീർ തലൽക്ക, അലോൺ ഷംരിസ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. ഹീബ്രു ഭാഷയിൽ രക്ഷിക്കണേയെന്ന് അലറിവിളിച്ച നിരായുധരായ ബന്ദികളെ അത് വകവയ്ക്കാതെ സൈനികർ വെടിവെച്ചുകൊല്ലുകയായിരുന്നു. ഇസ്രയേൽ സൈനിക വ്യക്താവ് ഡാനിയേൽ ഹഗാരി സംഭവം സംഭവം സ്ഥിരീകരിച്ചതോടെ വൻ പ്രതിഷേധങ്ങളാണ് ഇസ്രായേലിലെങ്ങും അലയടിച്ചത്. ബന്ദികളുടെ ബന്ധുക്കൾ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരേ പ്രതിഷേധം അഴിച്ചുവിട്ടിരുന്നു. എന്നാൽ ഇത്തവണ ബന്ദികൾ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇസ്രയേൽ സൈന്യം തയാറായിട്ടില്ല. ഹമാസാണ് ഇവരേ വധിച്ചതെന്നാണ് സൈന്യത്തിന്റെ വാദം.
Also read: ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ച് ലോകത്തെ ഞെട്ടിച്ച് ഉത്തരകൊറിയ ; ലക്ഷ്യം അമേരിക്കയോ ?